ഇസ്രയേൽ കൃഷിരീതി പഠിക്കാൻ പോയ സംഘത്തിൽനിന്ന് മുങ്ങിയ ബിജു കുര്യൻ തിരിച്ചെത്തി
കോഴിക്കോട്: ഇസ്രയേൽ കൃഷിരീതി പഠിക്കുന്നതിനായി പോയ സംഘത്തിൽനിന്ന് മുങ്ങിയ ബിജു കുര്യൻ നാട്ടിലെത്തി. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്നും സംഭവത്തിൽ സർക്കാരിനോടും സംഘാംഗങ്ങളോടും മാപ്പ് പറയുന്നുവെന്നും ബിജു കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു. ജറുസലേമും ബത്‌ലഹേമും സന്ദർശിക്കാനാണ് താൻ പോയത്. സഹോദരനാണ് തിരിച്ചുവരാനുള്ള സൗകര്യമൊരുക്കിയത്. ഇസ്രയേലിലെ ഒരു ഏജൻസിയും തന്നെ അന്വേഷിച്ചുവന്നിട്ടില്ലെന്നും ബിജു കുര്യൻ പറഞ്ഞു. വിസാ കാലാവധിയുള്ളതിനാൽ നിയമപരമായി ഇസ്രയേലിൽ തുടരുന്നതിന് ബിജു കുര്യന് തടസമുണ്ടായിരുന്നില്ല. എന്നാൽ നയതന്ത്ര തലത്തിലുള്ള ഇടപെടലാണ് ബിജു കുര്യന് തിരിച്ചടിയായത്. ഇസ്രയേലിലെ […]
കോഴിക്കോട്: ഇസ്രയേൽ കൃഷിരീതി പഠിക്കുന്നതിനായി പോയ സംഘത്തിൽനിന്ന് മുങ്ങിയ ബിജു കുര്യൻ നാട്ടിലെത്തി. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്നും സംഭവത്തിൽ സർക്കാരിനോടും സംഘാംഗങ്ങളോടും മാപ്പ് പറയുന്നുവെന്നും ബിജു കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു.
ജറുസലേമും ബത്‌ലഹേമും സന്ദർശിക്കാനാണ് താൻ പോയത്. സഹോദരനാണ് തിരിച്ചുവരാനുള്ള സൗകര്യമൊരുക്കിയത്. ഇസ്രയേലിലെ ഒരു ഏജൻസിയും തന്നെ അന്വേഷിച്ചുവന്നിട്ടില്ലെന്നും ബിജു കുര്യൻ പറഞ്ഞു.
വിസാ കാലാവധിയുള്ളതിനാൽ നിയമപരമായി ഇസ്രയേലിൽ തുടരുന്നതിന് ബിജു കുര്യന് തടസമുണ്ടായിരുന്നില്ല. എന്നാൽ നയതന്ത്ര തലത്തിലുള്ള ഇടപെടലാണ് ബിജു കുര്യന് തിരിച്ചടിയായത്.
ഇസ്രയേലിലെ ടെൽ അവീവ് വിമാനത്താവളത്തിൽനിന്നു പുറപ്പെടുന്നതിനു മുൻപു ബിജു തന്നോടു ഫോണിൽ സംസാരിച്ചിരുന്നുവെന്നു സഹോദരൻ ബെന്നി പറഞ്ഞിരുന്നു. ഇക്കാര്യം കൃഷിമന്ത്രി പി.പ്രസാദിനെ ബെന്നി അറിയിച്ചു. ബെത്‍ലഹേം ഉൾപ്പെടെയുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിച്ചെന്നും തന്നെ കാണാതായെന്ന വാർത്തകൾ കണ്ടതിനാൽ ഭയം മൂലമാണു നാട്ടുകാരെ വിളിക്കാതിരുന്നതെന്നും ബിജു പറഞ്ഞതായി ബെന്നി പറഞ്ഞിരുന്നു. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമാണു ബിജു വിളിച്ചതെന്നും ബെന്നി പറഞ്ഞു. ബിജുവിനെ കണ്ടെത്തിയ വിവരം ഇന്ത്യൻ എംബസിയെ ആണ് ഇസ്രയേൽ അധികൃതർ അറിയിച്ചത്. ഇന്ത്യയിലേക്കു തിരിച്ചയച്ചെന്ന് ഇന്ത്യൻ അംബാസഡർ കൃഷി പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകിനെയും അറിയിച്ചിരുന്നു.
What's Your Reaction?