കുടിയൻമാരെല്ലാം ഇടതുപക്ഷത്തിൽ: ജി സുധാകരൻ

ആലപ്പുഴ: കുടിയൻമാരെല്ലാം ഇടതുപക്ഷത്തിലാണെന്ന് മുൻമന്ത്രി ജി സുധാകരൻ. ഇടതുപക്ഷ പ്രസ്ഥാനം ശക്തിപ്പെടണമെങ്കിൽ ആദ്യം ലഹരിവിമുക്തമാകണമെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ ജനസദസ്സിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സുധാകരൻ. ‘ഇടുപക്ഷ പ്രസ്ഥാനം ശക്തിപ്പെടണമെങ്കിൽ ലഹരിവിമുക്തമാകണം. കുടിയന്മാരെല്ലാം ഇടതുപക്ഷത്തിന്റെ അകത്തായിപ്പോയി. വിപ്ലവ പ്രസ്ഥാനം ശക്തിപ്പെടണമെങ്കിൽ സ്ഥിരബുദ്ധിയുള്ള യുവതി യുവാക്കൾ പ്രസ്ഥാനത്തിൽ ഉണ്ടാകേണ്ടത് ആവശ്യമാണ്. എങ്കിൽ മാത്രമെ പ്രസ്ഥാനം മുന്നോട്ട് പോകൂ’ എന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ ജനസദസ്സിൽ ജി.സുധാകരൻ പറഞ്ഞു.

Feb 12, 2023 - 14:40
 0
കുടിയൻമാരെല്ലാം ഇടതുപക്ഷത്തിൽ: ജി സുധാകരൻ

ആലപ്പുഴ: കുടിയൻമാരെല്ലാം ഇടതുപക്ഷത്തിലാണെന്ന് മുൻമന്ത്രി ജി സുധാകരൻ. ഇടതുപക്ഷ പ്രസ്ഥാനം ശക്തിപ്പെടണമെങ്കിൽ ആദ്യം ലഹരിവിമുക്തമാകണമെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ ജനസദസ്സിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സുധാകരൻ.

‘ഇടുപക്ഷ പ്രസ്ഥാനം ശക്തിപ്പെടണമെങ്കിൽ ലഹരിവിമുക്തമാകണം. കുടിയന്മാരെല്ലാം ഇടതുപക്ഷത്തിന്റെ അകത്തായിപ്പോയി. വിപ്ലവ പ്രസ്ഥാനം ശക്തിപ്പെടണമെങ്കിൽ സ്ഥിരബുദ്ധിയുള്ള യുവതി യുവാക്കൾ പ്രസ്ഥാനത്തിൽ ഉണ്ടാകേണ്ടത് ആവശ്യമാണ്. എങ്കിൽ മാത്രമെ പ്രസ്ഥാനം മുന്നോട്ട് പോകൂ’ എന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ ജനസദസ്സിൽ ജി.സുധാകരൻ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow