ബഹിരാകാശ ശാസ്ത്രജ്ഞരിലെ 'വനിതാ സൂപ്പര്‍സ്റ്റാര്‍' അന്തരിച്ചു
പുരുഷന്മാര്‍ പരമ്പരാഗതമായി കൈയടക്കിയിരുന്ന ബഹിരാകാശ ശാസ്ത്രജ്ഞരുടെ ഇടയില്‍ കഴിവ് തെളിയിച്ച ആദ്യത്തെ വനിത ശാസ്ത്രജ്ഞരില്‍ ഒരാളാണ് നാന്‍സി ഗ്രേസ് റോമന്‍ . നാസ ആസ്ട്രോണമി വിഭാഗത്തിലെ ആദ്യ വനിത മേധാവിയും
പ്രപഞ്ചത്തിലേക്ക് തിരിച്ചുവച്ച കൃത്രിമ കണ്ണാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ ഹബിള്‍ ടെലസ്കോപ്പ്. 1990ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഹബിള്‍ ഗ്രഹങ്ങളും നക്ഷത്രങ്ങളും പഠിക്കുന്നതില്‍ നിര്‍ണായകമായി. ഹബിളിന്‍റെ മാതാവ് ആയി അറിയപ്പെടുന്ന നാസയിലെ അമേരിക്കന്‍ ശാസ്ത്രജ്ഞ, നാന്‍സി ഗ്രേസ് റോമന്‍ അന്തരിച്ചു.
ഈ ഡിസംബര്‍ 25ന് 93-ാം വയസിലാണ് റോമന്‍റെ അന്ത്യം. ഹബിള്‍ ടെലസ്കോപ് വികസിപ്പിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച നാന്‍സി റോമന്‍, പുരുഷന്മാര്‍ പരമ്പരാഗതമായി കൈയടക്കിയിരുന്ന ബഹിരാകാശ ശാസ്ത്രജ്ഞരുടെ ഇടയില്‍ കഴിവ് തെളിയിച്ച ആദ്യത്തെ വനിത ശാസ്ത്രജ്ഞരില്‍ ഒരാളാണ്.
ചെറുപ്പം മുതല്‍ നക്ഷത്രങ്ങളെ പ്രണയിച്ചിരുന്ന നാന്‍സി, നാസയുടെ ആദ്യത്തെ വനിത എക്സിക്യൂട്ടീവ് ആണ്. സംഘടനയിലെ ആസ്ട്രോണമി വിഭാഗത്തിലെ ആദ്യ വനിത മേധാവിയും അവരാണ്. 1959ല്‍ ആണ് അവര്‍ നാസയില്‍ ജോലിയില്‍ പ്രവേശിച്ചത്.
ഹബിള്‍ ബഹിരാകാശത്ത് സ്ഥാപിച്ച ടെലസ്കോപ്പ് ആണ്. ഭൂമിയിലെ ടെലസ്കോപ്പുകള്‍ വായുമലിനീകരണവും പൊടിയും പോലെയുള്ള തടസങ്ങള്‍ കാരണം കൃത്യമായ കാഴ്‍ച്ചയ്ക്ക് തടസമാണ്. ഇത് ഒഴിവാക്കാന്‍ ബഹിരാകാശത്ത് ഒരു ടെലസ്കോപ്പ് എന്ന ആശയം നാസ അവതരിപ്പിച്ചപ്പോള്‍ അതിന്‍റെ തലപ്പത്ത് എത്തിയത് നാന്‍സിയാണ്.
ലോകത്തിലെ ആദ്യത്തെ ബഹിരാകാശ ടെലസ്കോപ്പ് ആണ് ഹബിള്‍. അമേരിക്കന്‍ ആസ്ട്രോണമര്‍ എഡ്വിന്‍ പി ഹബിളിന്‍റെ പേരിലാണ് ടെലസ്കോപ്പ് സ്ഥാപിച്ചത്. പ്രപഞ്ചം വികസിക്കുകയാണ് എന്ന് സമര്‍ഥിച്ച ശാസ്ത്രജ്ഞനാണ് ഹബിള്‍. വിദൂര നക്ഷത്രസമൂഹങ്ങളിലെ കാഴ്‍ച്ചകള്‍ എളുപ്പത്തില്‍ പകര്‍ത്താന്‍ ഹബിള്‍ നിര്‍ണായകമായി. ബഹിരാകാശ നിരീക്ഷണ രംഗത്തെ വനിതാ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലേക്ക് നാന്‍സി എത്തുകയും ചെയ്‍തു
What's Your Reaction?