വിവിധ പോസ്റ്റല്‍ സര്‍ക്കിളുകളില്‍ ഒഴിവ്
വിവിധ പോസ്റ്റല്‍ സര്‍ക്കിളുകളില്‍ ഒഴിവ്. ഗ്രാമീണ്‍ ഡാക് സേവകന്മാരുടെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസി. ബ്രാഞ്ച്‌പോസ്റ്റ് മാസ്റ്റര്‍/ ഡാക് സേവക് എന്നീ തസ്തികകളിലാണ് ഒഴിവ്.

കേരളസര്‍ക്കിളില്‍ 2086 ഒഴിവാണുള്ളത്. മാഹിയും ലക്ഷദ്വീപും കേരള സര്‍ക്കിളിലാണ്. അസം, ഗുജറാത്ത്, കര്‍ണാടകം, ബീഹാര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ഒഴിവുണ്ട്. യോഗ്യത: പത്താം ക്ലാസ്സ് ജയിക്കണം. കണക്കും ഇംഗ്ലീഷും പഠിക്കണം. ആദ്യതവണ തന്നെ ജയിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രാദേശിക ഭാഷ അറിയണം. പത്ത്/പന്ത്രണ്ടാം ക്ലാസ്സില്‍ കംപ്യൂട്ടര്‍ പഠിക്കണം. കുറഞ്ഞത് 60 ദിവസം ദൈര്‍ഘ്യമുള്ള ബേസിക് കംപ്യൂട്ടര്‍ ട്രെയിനിങ് കോഴ്‌സ് നേടണം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ഇല്ല. പത്താം ക്ലാസ്സിലെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക തയ്യാറാക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൈക്കിള്‍/ സ്‌കൂട്ടര്‍/ മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ അറിയണം. പ്രായം 18-40. നിയമാനുസൃത ഇളവ് ലഭിക്കും.
www.appost.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ നാല്. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഫോട്ടോ, ഒപ്പ്, സര്‍ടിഫിക്കറ്റ് എന്നിവ സ്‌കാന്‍ ചെയ്ത് അപ്ലോഡ്‌ചെയ്യണം. വിശദവിവരം വെബ്‌സൈറ്റില്‍.
What's Your Reaction?