ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സുപ്രീംകോടതി; എതിരില്ലാതെ മത്സരിക്കുന്നവരുടെ ഫലം പ്രഖ്യാപിക്കരുത്; മമതയ്‌ക്ക് തിരിച്ചടി
ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സുപ്രീംകോടതി; എതിരില്ലാതെ മത്സരിക്കുന്നവരുടെ ഫലം പ്രഖ്യാപിക്കരുത്; മമതയ്‌ക്ക് തിരിച്ചടി
ന്യൂഡൽഹി: പശ്‌ചിമബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എതിരില്ലാതെ മത്സരിക്കുന്നവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് പോളിങ് സുതാര്യമായി നടത്താനും നിർദ്ദേശിച്ചു.
എതിർപാർടിയിൽ പെട്ടവരെ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നൽകാൻപോലും അനുവദിക്കാതെ മർദ്ദിച്ചൊതുക്കുന്ന ബംഗാൾ മുഖ്യമന്ത്രി മമതയ്‌ക്കും തൃണമൂൽ കോൺഗ്രസിനും കനത്ത തിരിച്ചടിയായി കോടതി ഉത്തരവ്.
ബംഗാളിൽ 20076 സീറ്റുകളിലേക്ക് തൃണമൂൽ കോൺഗ്രസ് സ്‌ഥാനാർതഥികൾക്ക് എതിരില്ലാത്ത സാഹചര്യത്തിലാണ് കോടതി ഉത്തരവ്. ഇ മെയിലിൽ ലഭിച്ച നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കരുതെന്നും നിർദ്ദേശിച്ചു.
നാമനിർദ്ദേശ പത്രിക നൽകാനെത്തിയ നിരവധി സിപിഐ എം പ്രവർത്തകരെ ക്രൂരമായാണ് മർദ്ദിച്ചിരുന്നത്. സിപിഐ എം ഒാഫീസുകൾ പലതും തീവെച്ചും ജനങ്ങളെ മർദ്ദിച്ചും ഭീകരത സൃഷ്‌ടിച്ചാണ് മത്സരിക്കാനെത്തുന്നവരെ തിരിച്ചോടിച്ചിരുന്നത്.
What's Your Reaction?