'വെറുതെ എന്തെങ്കിലും വാങ്ങാൻ കഴിയില്ല, നിയമങ്ങളുണ്ട്': ഇസ്രായേലുമായുള്ള ഇന്ത്യയുടെ പെഗാസസ് ഇടപാടിനെക്കുറിച്ചുള്ള റിപ്പോർട്ട് 'അടിസ്ഥാനരഹിതമാകുന്നത്' എന്തുകൊണ്ട്?

കേന്ദ്രം നടത്തുന്ന ഇടപാടുകൾ എല്ലായ്‌പ്പോഴും പൊതുവിവരങ്ങളാണെന്നും, രഹസ്യമായി ചെയ്യുന്നതല്ലെന്നും, സർക്കാർ പെഗാസസ് ചാര സോഫ്റ്റ്‌വെയർ (Pegasus Spyware) വാങ്ങിയെന്നാരോപിച്ച് അന്താരാഷ്‌ട്ര മാധ്യമത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു

Jan 29, 2022 - 15:58
 0

കേന്ദ്രം നടത്തുന്ന ഇടപാടുകൾ എല്ലായ്‌പ്പോഴും പൊതുവിവരങ്ങളാണെന്നും, രഹസ്യമായി ചെയ്യുന്നതല്ലെന്നും, സർക്കാർ പെഗാസസ് ചാര സോഫ്റ്റ്‌വെയർ (Pegasus Spyware) വാങ്ങിയെന്നാരോപിച്ച് അന്താരാഷ്‌ട്ര മാധ്യമത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും സർക്കാർ വൃത്തങ്ങൾ  പറഞ്ഞു

മിസൈൽ സംവിധാനം ഉൾപ്പെടെയുള്ള ആയുധങ്ങൾക്കായുള്ള 2 ബില്യൺ ഡോളറിന്റെ പാക്കേജിന്റെ ഭാഗമായി 2017ൽ ഇന്ത്യൻ സർക്കാർ ഇസ്രായേലി ചാര സോഫ്റ്റ്‌വെയർ പെഗാസസ് വാങ്ങിയതായി 'ന്യൂയോർക്ക് ടൈംസ്' ഒരു റിപ്പോർട്ടിൽ അവകാശപ്പെട്ടു. ഈ വിഷയത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന അന്വേഷണം നടത്തി എന്ന് അവകാശപ്പെടുന്ന റിപ്പോർട്ട് അനുസരിച്ച്, ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ 'ആഭ്യന്തര നിരീക്ഷണത്തിനായി ഉപയോഗിക്കാനുള്ള പദ്ധതികളോടെ' വർഷങ്ങളോളം പരീക്ഷിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഉപകരണങ്ങൾ വിന്യസിക്കുന്നില്ല എന്ന് ഏജൻസി തീരുമാനിക്കുന്നത് വരെ ഇത് തുടർന്നത്രെ.

എല്ലാ സാങ്കേതിക വിദ്യകൾക്കും ശരിയായ പരിശോധന ആവശ്യമാണെന്നും, അതിനായി വളരെ സമയമെടുക്കുമെന്നും, പ്രാദേശിക വിദഗ്ധരുമായി കൂടിയാലോചിക്കാതെ തേർഡ് പാർട്ടി സോഫ്‌റ്റ്‌വെയർ വാങ്ങാൻ കഴിയില്ലെന്നും ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പെഗാസസ് ഒരു സ്വകാര്യ കമ്പനിയാണെന്ന് സ്രോതസ്സുകൾ അറിയിച്ചു. അതേസമയം, ഇസ്രായേൽ സർക്കാരുമായി നേരിട്ടോ അല്ലാതെയോ ഉള്ള ഇടപാടുകളും അവർ നിഷേധിച്ചു. അതിന്റെ ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു.

ലോകമെമ്പാടും എങ്ങനെയാണ് ഈ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചത് എന്നതിനെക്കുറിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് വിശദമായി പ്രതിപാദിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, മാധ്യമപ്രവർത്തകരെയും വിമതരെയും ലക്ഷ്യമിടാൻ മെക്‌സിക്കോയും, കൊല്ലപ്പെട്ട കോളമിസ്റ്റ് ജമാൽ ഖഷോഗിയുടെ സഹപ്രവർത്തകരെയും വനിതാ അവകാശ പ്രവർത്തകരെയും ലക്ഷ്യമിടാൻ സൗദി അറേബ്യയും ഇത് ഉപയോഗിച്ചുവത്രെ.

ഇസ്രായേലി പ്രതിരോധ മന്ത്രാലയം അംഗീകരിച്ച പുതിയ ഒരു കൂട്ടം ഡീലുകൾക്ക് കീഴിലാണ് പോളണ്ട്, ഹംഗറി, ഇന്ത്യ എന്നിവയുൾപ്പെടയുള്ള മറ്റ് രാജ്യങ്ങൾക്ക് പെഗാസസ് നൽകിയത് എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.

2017 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തെക്കുറിച്ച് റിപ്പോർട്ട് വിശദീകരിക്കുന്നു. ഏകദേശം 2 ബില്യൺ ഡോളർ വിലമതിക്കുന്ന അത്യാധുനിക ആയുധങ്ങളുടെയും രഹസ്യാന്വേഷണ ഉപകരണങ്ങളുടെയും ഒരു പാക്കേജ് വിൽക്കാൻ രാജ്യങ്ങൾ സമ്മതിച്ചതായി അവകാശപ്പെടുന്നു. ഇതിൽ പ്രധാനം പെഗാസസ് ആണെന്നും ഈ റിപ്പോർട്ടിൽ പരാമർശമുണ്ട്.

2021 ജൂലൈയിൽ, മാധ്യമ സംഘടനകളുടെ ഒരു ആഗോള കൺസോർഷ്യം, ലോകമെമ്പാടുമുള്ള നിരവധി സർക്കാരുകൾ തങ്ങളുടെ എതിരാളികൾ, പത്രപ്രവർത്തകർ, ബിസിനസുകാർ എന്നിവരെ നിരീക്ഷിക്കാൻ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചതായി അവകാശപ്പെട്ടിരുന്നു.

ലക്ഷ്യം വച്ചവരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, അന്നത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ, ഇപ്പോൾ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രിയായ അശ്വിനി വൈഷ്ണവ് (അന്ന് മന്ത്രിയായിരുന്നില്ല) എന്നിവരാണെന്ന് 'ദി വയർ' അക്കാലത്ത് ഒരു റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കൂടാതെ മറ്റു പല പ്രമുഖ പേരുകളും ഉണ്ടായിരുന്നു. ഏകദേശം 40 മാധ്യമപ്രവർത്തകരുടെ ഫോൺ നമ്പറുകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow