ദേവികുളത്തെ തിരഞ്ഞെടുപ്പ് വീഴ്ച; എസ് രാജേന്ദ്രനെ CPM പുറത്താക്കി

ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെതിരെ (S Rajendran) പാർട്ടി നടപടിയ്ക്ക് അം​ഗീകാരം ലഭിച്ചു. ദേവികുളം തിരഞ്ഞെടുപ്പില്‍ വീഴ്ച കാണിച്ചു എന്ന കുറ്റത്തിനാണ് രാജേന്ദ്രനെ പുറത്താക്കാന്‍ തീരുമാനമായത്.

Jan 28, 2022 - 18:08
 0

ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെതിരെ  (S Rajendran)പാർട്ടി നടപടിയ്ക്ക് അം​ഗീകാരം ലഭിച്ചു. ദേവികുളം തിരഞ്ഞെടുപ്പില്‍ വീഴ്ച കാണിച്ചു എന്ന കുറ്റത്തിനാണ് രാജേന്ദ്രനെ പുറത്താക്കാന്‍ തീരുമാനമായത്. ഒരു വർഷത്തേക്കാണ് നടപടി. പരാതിയെ തുടര്‍ന്ന് പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ അന്വേഷണത്തില്‍ രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. 

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥത ഉണ്ടായില്ല, പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്നു വിട്ടുനിന്നു, വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു, ജാതി ഭിന്നത ഉണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങിയവയാണ് അന്വേഷണ കമ്മിഷൻ കണ്ടെത്തിയത്. ഒരുവര്‍ഷത്തേക്ക് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ആണ് ജില്ല കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തിരുന്നു. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചതിന് രാജേന്ദ്രനെ പുറത്താക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം. മണി എംഎല്‍എ പരസ്യപ്രസ്താവന നടത്തുകയും ചെയ്തിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow