ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാ ദൗത്യത്തെ സഹായിക്കാന്‍ കേരള ഐ ടി മിഷന്റെ keralarescue.in വെബ് സൈറ്റ് സജ്ജമായി

ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാ ദൗത്യത്തെ സഹായിക്കാന്‍ കേരള ഐ ടി മിഷന്റെ keralarescue.in വെബ് സൈറ്റ് സജ്ജമായി. രക്ഷാപ്രവര്‍ത്തനത്തേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളേയും സഹായിക്കുന്നതിനാണ് വെബ് സൈറ്റ് .

Aug 10, 2019 - 09:23
 0
ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാ ദൗത്യത്തെ സഹായിക്കാന്‍ കേരള ഐ ടി മിഷന്റെ keralarescue.in വെബ് സൈറ്റ് സജ്ജമായി

ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാ ദൗത്യത്തെ സഹായിക്കാന്‍ കേരള ഐ ടി മിഷന്റെ keralarescue.in വെബ് സൈറ്റ് സജ്ജമായി. രക്ഷാപ്രവര്‍ത്തനത്തേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളേയും സഹായിക്കുന്നതിനാണ് വെബ് സൈറ്റ് . വളണ്ടിയറായി സേവനം നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് വെബ് സൈറ്റ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം.

ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങളും, അവരുടെ ആവശ്യങ്ങളും അറിയാനുള്ള സംവിധാനം,
അവശ്യ സാധനങ്ങൾ നൽകുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ എന്നിവ ഈ സൈറ്റില്‍ ലഭ്യമാണ്. ഓരോ ജില്ലകളിലും ഉള്ള ആവശ്യങ്ങളും, അവ എത്തിക്കേണ്ട സ്ഥലങ്ങളും അറിയാൻ ഉള്ള സംവിധാനം.സഹായം ആവശ്യമായ സ്ഥലങ്ങളുടെ വിവരങ്ങൾ എന്നിവ Geo Locations ആയിട്ട് ഈ സ്ഥലങ്ങൾ Map നുള്ളിൽ കാണുവാൻ സാധിക്കും.ദുരിതാശ്വാസ പ്രവത്തനങ്ങൾക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ ഉള്ള വിവരങ്ങൾ, സർക്കാൽ പുറപ്പെടുവിച്ച അറിയിപ്പുകൾ , റിലീഫ് / കളക്ഷൻ സെന്ററുകളുടെ വിവരങ്ങൾ എന്നിവയും ഈ വെബ് സൈറ്റില്‍ ലഭ്യമാണ്

keralarescue.in

വെബ്സൈറ്റിൽ ലഭ്യമായ കാര്യങ്ങൾ :

1. സഹായം അഭ്യർത്ഥിക്കുക - അപകടകരമായ അവസ്ഥയിൽ പെട്ട് പോയവർക്ക് രക്ഷ്പ്രവർത്തകരെ അറിയിക്കാം.

2. കാണാതായ വ്യക്തികളുടെ വിവരങ്ങൾ തിരയാം.

3. ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങളും, അവരുടെ ആവശ്യങ്ങളും അറിയാനുള്ള സംവിധാനം

4. സംഭാവന/ അവശ്യ സാധനങ്ങൾ നൽകുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ നൽകാം. ( നൽകുന്ന വ്യക്തികൾക്ക്, സ്ഥലവും നൽകുന്ന സാധങ്ങളുടെ വിവരങ്ങൾ എന്നിവ അതിൽ നൽകാം )

5. ഓരോ ജില്ലകളിലും ഉള്ള ആവശ്യങ്ങളും, അവ എത്തിക്കേണ്ട സ്ഥലങ്ങളും അറിയാൻ ഉള്ള സംവിധാനം.

6. വോളണ്ടിയർമാർ / സന്നദ്ധ സംഘടനകൾ എന്നിവർക്ക് വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാൻ ഉള്ള സംവിധാനം. ( സേവന മേഖലയും നൽകാം). അതുപോലെ ഈ വിവരങ്ങൾ അറിയാനും സാധിക്കും.

7. സഹായം ആവശ്യമായ സ്ഥലങ്ങളുടെ വിവരങ്ങൾ. Geo Locations ആയിട്ട് ഈ സ്ഥലങ്ങൾ Map നുള്ളിൽ കാണുവാൻ സാധിക്കും.

8. ദുരിതാശ്വാസ പ്രവത്തനങ്ങൾക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ ഉള്ള വിവരങ്ങൾ

9. ഇതുവരെ സഹായങ്ങൾ അഭ്യർത്ഥിച്ചവരുടെ വിവരങ്ങൾ.

10. സർക്കാൽ പുറപ്പെടുവിച്ച അറിയിപ്പുകൾ അറിയുന്നതിനുള്ള സംവിധാനം ( പ്രാധാന്യം അനുസരിച്ച് )

11. സ്വകാര്യ റിലീഫ് / കളക്ഷൻ സെന്ററുകളുടെ വിവരങ്ങൾ

What's Your Reaction?

like

dislike

love

funny

angry

sad

wow