കാലവര്‍ഷക്കെടുതിയില്‍ പെട്ടവരെ സഹായിക്കാൻ സംസ്ഥാന പോലീസ് ആസ്ഥാനത്ത് കൺട്രോൾ റൂം സജ്ജമാക്കി.

കാലവര്‍ഷക്കെടുതിയില്‍ പെട്ടവരെ സഹായിക്കാൻ സംസ്ഥാന പോലീസ് ആസ്ഥാനത്ത് കൺട്രോൾ റൂം സജ്ജമാക്കി. സഹായം ആവശ്യപ്പെട്ട് 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാം.

Aug 10, 2019 - 16:30
 0

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് എമര്‍ജന്‍സി റെസ്പോണ്‍സ് സെന്‍ററില്‍ ലഭിക്കുന്ന ഓരോ സന്ദേശവും എവിടെനിന്നാണെന്നു വളരെ കൃത്യമായി മനസ്സിലാക്കാനാകും. ഈ സംവിധാനം എല്ലാ കണ്‍ട്രോള്‍ റൂം വാഹനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ വിളിക്കുന്ന ആളുടെ സമീപപ്രദേശത്തുള്ള വാഹനം ഉടന്‍ തന്നെ സ്ഥലത്തെത്തും. ഇതുവഴി എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തകരെ സ്ഥലത്തേയ്ക്ക് എത്തിക്കാനും കഴിയും. ഈ നമ്പറിലേക്ക് എസ് എം എസ് സന്ദേശങ്ങള്‍ അയയ്ക്കുവാന്‍ സാധിക്കും. സംസ്ഥാനത്തിന്‍റെ ഏതു ഭാഗത്തുനിന്നും ഈ നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കാവുന്നതാണ്.

'112 ഇന്ത്യ' എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചും സ്റ്റേറ്റ് എമര്‍ജന്‍സി റെസ്പോണ്‍സ് സെന്‍ററിന്‍റെ സഹായം തേടാവുന്നതാണ്. ഈ ആപ്പിലെ പാനിക്ക് ബട്ടണ്‍ അമര്‍ത്തിയാല്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ആ നമ്പറിലേക്ക് തിരികെ വിളിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് സഹായം ലഭ്യമാക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow