‘എവിടെ എന്റെ തൊഴിൽ?’ പാര്‍ലമെന്ററിലേക്ക് ഡിവൈഎഫ്ഐയുടെ മാര്‍ച്ച്

കേന്ദ്ര സർക്കാരിന്റെ യുവജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്‌ ‘എവിടെ എന്റെ തൊഴിൽ’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ നടത്തിയ പാർലമെന്റ് മാർച്ച്‌ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹീം എംപി അധ്യക്ഷനായി. ആയിരകണക്കിന് പ്രവര്‍ത്തകര്‍ മാർച്ചിൽ പങ്കെടുത്തു.

Nov 6, 2022 - 06:39
 0

ഇന്ത്യയില്‍ ദാരിദ്ര്യം, തൊഴിലില്ലായിമ എല്ലാം അതിരൂക്ഷമാണെന്ന് യെച്ചുരി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍  ഒരിക്കലും അതു മാറ്റാന്‍ പോകുന്നില്ല. രണ്ട് തരം ഇന്ത്യ ഉണ്ടാക്കാന്‍ ഉള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. പാവപെട്ടവര്‍ക്ക് ഒരു ഇന്ത്യ പണക്കാര്‍ക്ക് ഒരു ഇന്ത്യ എന്നിങ്ങനെ രണ്ട് ഇന്ത്യ ഉണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രം ഒരു വശത്ത് രാജ്യത്തെ കൊള്ളയടിക്കുന്നു, മറുവശത്ത് രാജ്യത്തിന്റെ ഐക്യം ഇല്ലാതാക്കുന്നുവെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു

കേരളത്തിൽനിന്നടക്കമുള്ള വളന്റിയർമാർ മാർച്ചിൽ അണിചേർന്നു. ഡിവെെഎഫ്ഐയുടെ സ്ഥാപകദിനത്തിൽ സംഘടിപ്പിച്ച മാർച്ചിൽ അഗ്നിപഥ്‌ പദ്ധതിക്കെതിരെയും പ്രതിഷേധമുയര്‍ന്നു. 45 വർഷത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്‌മ നിരക്കാണ്‌ മോദി ഭരണത്തിൽ. കേന്ദ്രസ്ഥാപനങ്ങളിൽ പത്തുലക്ഷത്തോളം ഒഴിവുകൾ നികത്തുന്നില്ല. ജോലിസ്ഥിരതയെ തകർത്ത്‌ കരാർവൽക്കരണവും അടിച്ചേൽപ്പിക്കുന്നു. അഗ്നിപഥ്‌ പദ്ധതി സൈന്യത്തെ കരാർവൽക്കരിക്കുന്നതിനു പുറമെ രാജ്യസുരക്ഷയെയും അപകടപ്പെടുത്തുമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow