പിഎന്‍ബിയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയില്‍ ഒഴിവ്

May 2, 2022 - 23:43
 0

PNB Recruitment 2022: ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ PNBയില്‍  സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയില്‍ നിരവധി ഒഴിവുകള്‍...

ബാങ്ക് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി  മെയ് 7 ആണ്.  അപേക്ഷാ നടപടികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. 

വിജ്ഞാപനമനുസരിച്ച്, സ്‌പെഷ്യൽ കേഡർ ഓഫീസർ തസ്തികയിലേയ്ക്ക്  145 ഒഴിവുകളാണ് ഉള്ളത്.  അപേക്ഷ സമര്‍പ്പിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബാങ്കിന്‍റെ ഔദ്യോഗിക വെബ്സൈറ്റ്  ibpsonline.ibps.in/pnboapr2 സന്ദർശിക്കാം.

ആകെ ഒഴിവുകള്‍  - 145
റിസ്ക് മാനേജർ (Risk Manager) - 40 
ക്രെഡിറ്റ് മാനേജർ (Credit Manager) - 100 
സീനിയർ മാനേജർ (Senior Manager) - 5 

PNB Recruitment 2022: വിദ്യാഭ്യാസ യോഗ്യത  (Educational Qualification) 

ക്രെഡിറ്റ് മാനേജർ (Credit Manager): ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ  CA/CWA/CFA അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60% മാർക്കോടെ വിജയിച്ചിരിക്കണം. കൂടാതെ, ഫിനാൻസിൽ ഫുള്‍ടൈം  എംബിഎയോ ഫിനാൻസിൽ പിജിഡിഎമ്മോ ഉണ്ടായിരിക്കണം. 

റിസ്ക് മാനേജർ (Risk Manager) - ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ 60% മാർക്കോടെ CA/CWA/CFA പസായിരിക്കണം. കൂടാതെ ഫുള്‍ടൈം   എംബിഎ ബിരുദവും ഉണ്ടായിരിക്കണം.

സീനിയർ മാനേജർ  (Senior Manager) - ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി  CA/CWA/CFA അല്ലെങ്കിൽ 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. ഫിനാൻസിൽ ഫുള്‍ടൈം  എംബിഎ ഉണ്ടായിരിക്കണം.

What's Your Reaction?

like

dislike

love

funny

angry

sad

wow