കേന്ദ്ര പോലീസ് സേനകളിൽ 253 ഒഴിവുകൾ, മെയ് 10 വരെ അപേക്ഷ

May 3, 2022 - 06:36
May 3, 2022 - 06:38
 0
കേന്ദ്ര പോലീസ് സേനകളിൽ 253 ഒഴിവുകൾ, മെയ് 10 വരെ അപേക്ഷ

കേന്ദ്ര പോലീസ് സേനകളിൽ അസിസ്റ്റൻറ് കമാൻഡൻറ് (ഗ്രൂപ്പ് എ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 253 ഒഴിവുകളാണ് ഉള്ളത്. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷനാണ് പരീക്ഷ നടത്തുന്നത്. ഒാഗസ്റ്റ്-7നാണ് പരീക്ഷ. മികച്ച കായിക ക്ഷമതയും ഇവർക്ക് വേണം.

ഒഴിവുകൾ

ബിഎസ്എഫ്-66
സിആർപിഎഫ്-29
സിഐഎസ്എഫ്-62
ഐടിബിപി-14
എസ്എസ്ബി-82

പ്രായം, യോഗ്യത

പ്രായ പരിധി 20-25 വയസ്സ്. സംവരണ വിഭാഗക്കാർ, വിമുക്തഭടൻമാർ സർക്കാർ ജീവനക്കാർ എന്നിവർക്ക് നിയമാനുസരണമുള്ള ഇളവ് ലഭിക്കും.
ഏതെങ്കിലും വിഷയത്തിലുള്ള  ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫലം കാത്തിരിക്കുന്നവരെയും അവസാന വർഷക്കാരെയും പരിഗണിക്കും. എൻസിസി ബി/ സി സർട്ടിഫിക്കറ്റുകാർക്കും വെയിറ്റേജ് മാർക്കുണ്ടാവും. ശാരീരിക യോഗ്യത, മറ്റ് വിവരങ്ങൾ എന്നിവ വിശദമായി വെബ്സൈറ്റിൽ.

തിരഞ്ഞെടുപ്പ്

എഴുത്തു പരീക്ഷ, ശാരീരിക ക്ഷമത പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാ  കേന്ദ്രങ്ങളുണ്ട്. നിർദ്ദേശങ്ങൾ കൃത്യമായി വായിച്ച് നോക്കിയ ശേഷം അപേക്ഷകൾ സമർപ്പിക്കുക

ഫീസ്, അപേക്ഷിക്കേണ്ട വിധം

www.upsconline.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. എസ്.ബി.ഐ ശാഖ വഴി 200 രൂപ അടച്ചും രജിസ്റ്റർ ചെയ്യാം.

What's Your Reaction?

like

dislike

love

funny

angry

sad

wow