Sedition Law| രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കാൻ തയാറെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

May 10, 2022 - 23:05
 0
Sedition Law| രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കാൻ തയാറെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

രാജ്യദ്രോഹ നിയമം (Sedition Laws) പുനഃപരിശോധിക്കുമെന്ന് കേന്ദ്രസർക്കാർ. രാജ്യദ്രോഹ കുറ്റ ത്തിന് ശിക്ഷ നിർണയിക്കുന്ന 124 എ വകുപ്പിന്റെ സാധുത പുനഃപരിശോധിക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. സർക്കാർ നിലപാട് സ്വീകരിക്കും വരെ വിഷയം പരിഗണിക്കരുതെന്നും സുപ്രീം കോടതിയോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.

രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുതയിൽ സുപ്രീംകോടതി ചൊവ്വാഴ്ച വിശദമായി വാദം  കേൾക്കാനിരിക്കെയാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. വിശാല ബെഞ്ച് രൂപീകരിച്ചാൽ സുപ്രധാന വിഷയങ്ങളിൽ മെറിറ്റിൽ തന്നെ വാദം കേൾക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കിയിരുന്നു. വിശാല ബെഞ്ചിന് അയക്കണമോയെന്ന വിഷയത്തിൽ കേന്ദ്രസർക്കാരിന് മറുപടി സമർപ്പിക്കാൻ ഇനി സമയം അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി  രമണയും അറിയിച്ചിരുന്നു. നേരത്തെ

നേരത്തെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ വിശാല ബെഞ്ചിലേക്ക് അയക്കേണ്ടതില്ലെന്നും അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.

എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയും തൃണമൂൽ എം പി മഹുവ മൊയ്ത്രയും ഉൾപ്പെടെ അഞ്ച് കക്ഷികളാണ് കൊളോണിയൽ കാലത്തെ രാജ്യദ്രോഹ നിയമത്തെ ചോദ്യം ചെയ്യുന്ന ഹർജികൾ സമർപ്പിച്ചത്. കൊളോണിയൽ നിയമത്തിന്റെ പേരിൽ മാധ്യമപ്രവർത്തകരുൾപ്പെടെ നിരവധി ആളുകൾ ഇപ്പോഴും ജയിലിൽ കഴിയുകയാണെന്നാണ് ഹർജിക്കാരുടെ വാദം.



English Summary: The Union government on Monday told the Supreme Court that it has decided to re-examine and reconsider provisions of sedition laws in the country, a departure from the position it took in court last week. The Centre has also requested the apex court not to take up the sedition case till the matter is examined by the government. The government reportedly submitted an affidavit in the Supreme Court in connection with a slew of petitions filed by journalists, activists and political leaders challenging the constitutional validity of Section 124A of the Indian Penal Code which criminalises sedition.

What's Your Reaction?

like

dislike

love

funny

angry

sad

wow