ബിഎസ്പി തമിഴ്‌നാട് അധ്യക്ഷനെ വെട്ടിക്കൊന്നു

Jul 6, 2024 - 09:10
 0
ബിഎസ്പി തമിഴ്‌നാട് അധ്യക്ഷനെ വെട്ടിക്കൊന്നു

ബഹുജന്‍ സമാജ് വാദി പാര്‍ട്ടി(BSP) തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ. ആംസ്ട്രോംഗിനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തി. ആറംഗ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ചെന്നൈയിലെ അദ്ദേഹത്തിന്റെ വീടിന് സമീപമായിരുന്നു സംഭവം.

അഭിഭാഷകനും ചെന്നൈ കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറുമായിരുന്നു ആംസ്ട്രോംഗ്. ഗുരുതമരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ തമിഴ്നാട് പൊലീസ് അന്വേഷണം തുടങ്ങി. 2012ല്‍ അംബേദക്ര്‍ ലോ കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആംസ്‌ടോങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചുവെന്നും പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow