പാര്‍ലമെന്റില്‍ കഞ്ചാവ് ചെടി വളര്‍ത്തി ഗോത്രരാജാവ്; പിഴുതെറിഞ്ഞ് പൊലീസ്; ചെടികളില്‍ കെട്ടിപ്പിടിച്ച് പ്രതിഷേധം
ദക്ഷിണാഫ്രിക്കയുടെ പാര്‍ലമെന്റും പ്രസിഡന്റ് സിറില്‍ രാമഫോസയുടെ ആസ്ഥാനമന്ദിരവും അടങ്ങുന്ന പ്രിട്ടോറിയയിലെ യൂണിയന്‍ ബില്‍ഡിങ്‌സ് വളപ്പില്‍ കഞ്ചാവ് നട്ടു വളര്‍ത്തിയ ഗോത്രരാജാവ് 'കിങ് ഖൊയ്‌സാനെ' പൊലീസ് അറസ്റ്റ് ചെയ്തു
ദക്ഷിണാഫ്രിക്കയുടെ പാര്‍ലമെന്റും പ്രസിഡന്റ് സിറില്‍ രാമഫോസയുടെ ആസ്ഥാനമന്ദിരവും അടങ്ങുന്ന പ്രിട്ടോറിയയിലെ യൂണിയന്‍ ബില്‍ഡിങ്‌സ് വളപ്പില്‍ കഞ്ചാവ് നട്ടു വളര്‍ത്തിയ ഗോത്രരാജാവ് 'കിങ് ഖൊയ്‌സാനെ' പൊലീസ് അറസ്റ്റ് ചെയ്തു. ഖൊയ്‌സാന്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വലിച്ചുപറിച്ച് ദൂരെയെറിയുന്നതിന്റെയും ഇതിനു തടയുന്നതിനായി കഞ്ചാവ് ചെടികളില്‍ കെട്ടിപ്പിടിച്ച് ഖൊയ്‌സാന്‍ രാജാവ് പ്രതിഷേധിക്കുന്നതിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
തന്റെ കഞ്ചാവ് കൃഷി നശിപ്പിച്ചതിലൂടെ വിനാശം ക്ഷണിച്ചുവരുത്തിയെന്നും യുദ്ധം പ്രഖ്യാപിക്കുന്നെന്നും ഖൊയ്‌സാന്‍ രാജാവ് ആഹ്വാനം ചെയ്‌തോടെ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പാര്‍ലമെന്റ് വളപ്പില്‍ അനധികൃതമായി കഞ്ചാവ് കൃഷി ചെയ്തത്, കോവിഡ് വ്യാപനം ശക്തമായിരിക്കെ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് നിന്നത് തുടങ്ങിയവയാണ് ഇദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍. രാജാവിനെ വിട്ടുകിട്ടാനായി ഖൊയ്‌സാന്‍ ഗോത്രവംശജര്‍ ഗോത്ര ആചാരങ്ങളും പ്രാര്‍ഥനകളും നടത്തി.
ദക്ഷിണാഫ്രിക്കയിലെ ഖൊയ്‌ഖൊയ്, സാന്‍ എന്നീ ഗോത്രങ്ങള്‍ യോജിച്ചാണു ഖൊയ്‌സാന്‍ ഗോത്രമുണ്ടായത്. രാജ്യത്തെ ആദ്യത്തെ ജനതയെന്നറിയപ്പെടുന്ന ഇവരുടെ ഭാഷയും സംസ്‌കാരവും നഷ്ടമാകുന്ന അവസ്ഥയാണ്.
ദക്ഷിണാഫ്രിക്കയുടെ കൊളോണിയല്‍ കാലഘട്ടത്തില്‍ യൂറോപ്യരില്‍ നിന്നും പിന്നീട് ജനാധിപത്യ കാലഘട്ടത്തില്‍ സര്‍ക്കാരില്‍ നിന്നും ഈ പ്രാചീന ജനത അവഗണനകള്‍ ഏറ്റുവാങ്ങുകയാണെന്നു നിരീക്ഷകര്‍ പറയുന്നു.
പ്രകൃതിയോട് വളരെയേറെ ഇണങ്ങി ജീവിക്കുന്ന ഇവര്‍ക്ക് ഔഷധമൂല്യമുള്ള ചെടികളും സസ്യങ്ങളും കണ്ടെത്താനും അതു സംസ്‌കരിക്കാനും കഴിവുണ്ട്. കാലാവസ്ഥാ വ്യതിയാനവും വ്യവസായവത്കരണവും ഖൊയ്‌സാന്‍ ഗോത്രത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ ആഘാതങ്ങളുണ്ടാക്കുകയും അവയുടെ ജനസംഖ്യ കുറയ്ക്കുകയും ചെയ്തു. ഇന്ന് മൂവായിരത്തില്‍ താഴെ മാത്രമാണ് ഈ ആദിമ ജനതയുടെ മൊത്തം ജനസംഖ്യ.
What's Your Reaction?