പാക് ഭീകര വനിതയെ വിട്ടയക്കണമെന്നാവശ്യം; ജൂത പള്ളിയില്‍ ബന്ദികളാക്കിയവരെ മോചിപ്പിച്ചു
അമേരിക്കയില്‍ ടെക്‌സസില്‍ ജൂതപ്പള്ളിയില്‍ ബന്ദികളാക്കിയവരെ മോചിപ്പിച്ചു. ബന്ദികളാക്കപ്പെട്ട എല്ലാവരും സുരക്ഷിതരായിരിക്കുന്നുവെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് അറിയിച്ചു.
അമേരിക്കയില്‍ ടെക്‌സസില്‍ ജൂതപ്പള്ളിയില്‍ ബന്ദികളാക്കിയവരെ മോചിപ്പിച്ചു. ബന്ദികളാക്കപ്പെട്ട എല്ലാവരും സുരക്ഷിതരായിരിക്കുന്നുവെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് അറിയിച്ചു.
12 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബന്ദികളെ മോചിപ്പിച്ചത്. നാലു പേരെയാണ് ആയുധധാരിയായ ഭീകരന്‍ ബന്ദികളാക്കിയത്.
അമേരിക്കന്‍ ജയിലില്‍ കഴിയുന്ന അല്‍ഖ്വയ്ദയുമായി ബന്ധമുള്ള പാകിസ്താന്‍ ഭീകര വനിത ആഫിയ സിദ്ദീഖിയെ വിട്ടയക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. അമേരിക്കയില്‍ 86 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പാക് ഭീകര വനിതായയ ആഫിയ.
ഒരാളെ ആദ്യം വിട്ടയച്ചിരുന്നു. ബാക്കി മൂന്ന് പേരെ സുരക്ഷാ സേന രക്ഷിക്കാന്‍ ശ്രമിച്ചാല്‍ വധിച്ചു കളയുമെന്നായിരുന്നു ഭീഷണി. അഫ്ഗാനിസ്താനില്‍ അമേരിക്കന്‍ സൈനികരെ വധിച്ചതിന് തടവ് ശിക്ഷ അനുഭവിക്കുകയാണ് ആഫിയ സിദ്ദീഖി.
What's Your Reaction?