സിൽവർ ലൈൻ ഹൈഡ്രോളജിക്കൽ പഠനം: ആദ്യഘട്ടം മൂന്നാഴ്ചയ്ക്കകം
പ്രളയം, ജലമൊഴുക്ക് തുടങ്ങിയവയെക്കുറിച്ച് സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറിൽ ഉന്നയിച്ച സംശയങ്ങൾ പഠനവിധേയമാക്കുന്ന ഹൈഡ്രോളജിക്കൽ റിപ്പോർട്ടിന്റെ ആദ്യഘട്ടം 3 ആഴ്ചയ്ക്കകം പൂർത്തിയാകും. അന്തിമ റിപ്പോർട്ട് മേയ് അവസാനത്തോടെ സമർപ്പിക്കും.
പ്രളയം, ജലമൊഴുക്ക് തുടങ്ങിയവയെക്കുറിച്ച് സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറിൽ ഉന്നയിച്ച സംശയങ്ങൾ പഠനവിധേയമാക്കുന്ന ഹൈഡ്രോളജിക്കൽ റിപ്പോർട്ടിന്റെ ആദ്യഘട്ടം 3 ആഴ്ചയ്ക്കകം പൂർത്തിയാകും. അന്തിമ റിപ്പോർട്ട് മേയ് അവസാനത്തോടെ സമർപ്പിക്കും. ഫീൽഡ് സർവേ 70% പൂർത്തിയായി. ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് കൺസൽറ്റൻസി കോർപറേഷനായ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് (റൈറ്റ്സ്) ആണു സർവേ നടത്തുന്നത്.
സമീപപ്രദേശങ്ങളിലെ ജലാശയങ്ങളുടെ സംഭരണശേഷി, ശക്തമായ മഴ പെയ്താൽ ജലനിരപ്പ് എത്ര ഉയരാം എന്നിവയാണു കണ്ടെത്തേണ്ടത്. ഇതിനായി കഴിഞ്ഞ 100 വർഷങ്ങളിലെ ഏറ്റവും ഉയർന്ന മഴയുടെ ശരാശരി നിർണയിക്കും. സർവേക്കു ശേഷമുള്ള രണ്ടാം ഘട്ട പഠനത്തിനു 2 മാസത്തിലേറെ വേണ്ടിവരും. .
ഹൈഡ്രോളജിക്കൽ സർവേക്ക് അനുബന്ധമായി ഹൈഡ്രോഗ്രഫിക് സർവേയും പൂർത്തിയാക്കും. അലൈൻമെന്റ് കടന്നുപോകുന്ന ജലാശയങ്ങളിലെ ആഴം ആണു പഠിക്കുന്നത്. ഈ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാകും പാലങ്ങളുടെയും വയാഡക്റ്റുകളുടെയും രൂപകൽപന.
കൂടുതൽ വിവരങ്ങൾ തേടി: കേന്ദ്രസർക്കാർ
സാങ്കേതിക വിശദാംശങ്ങൾ നൽകാൻ കെആർഡിസിഎല്ലിനു നിർദേശം നൽകിയിട്ടുണ്ടെന്നു കേന്ദ്രസർക്കാർ അറിയിച്ചു. അലൈൻമെന്റ് പ്ലാൻ, റെയിൽവേ ഭൂമി, സ്വകാര്യ ഭൂമി, നിലവിലെ റെയിൽവേ ട്രാക്ക് ക്രോസിങ് തുടങ്ങിയ വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിപിആർ വിശദമായി പരിശോധിക്കും. ഇതിന് ശേഷം സാമ്പത്തികമായി സാധ്യമായ പദ്ധതിയാണോ എന്നതടക്കം കേന്ദ്ര ധനമന്ത്രാലയവും നീതി ആയോഗും പരിശോധിക്കുമെന്നും കേന്ദ്രം വിശദീകരിച്ചു.
What's Your Reaction?