നവമാധ്യമങ്ങളിലെ മതവെറി തുടരുന്നു; വിദ്വേഷ പ്രചരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപി നിർദ്ദേശം

സംസ്ഥാനത്ത് നവമാധ്യമങ്ങൾ വഴി മത സ്പദർധ വളർത്തുന്ന പോസ്റ്റുകളുടെ പ്രചാരണം വർധിച്ചതായി പൊലീസ്. ഇത്തരത്തിൽ വിദ്വേഷ പ്രചരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപി ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി.

Jan 22, 2022 - 14:13
 0

സംസ്ഥാനത്ത് നവമാധ്യമങ്ങൾ വഴി മത സ്പദർധ വളർത്തുന്ന പോസ്റ്റുകളുടെ പ്രചാരണം വർധിച്ചതായി പൊലീസ്. ഇത്തരത്തിൽ വിദ്വേഷ പ്രചരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപി ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി. ഡിസംബർ 18 മുതൽ ഇതുവരെ 144 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ 44 പ്രതികളെ മാത്രമാണ് പിടികൂടിയത്.ബാക്കി പ്രതികളെ ഉടൻ പിടികൂടണമെന്നാണ് ജില്ലാ പൊലീസ് മേധാവികൾക്കുള്ള നിർദ്ദേശം. മലപ്പുറത്താണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജില്ലയിലെ 32 കേസുകളിൽ 21 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ആലപ്പുഴയിൽ രജിസ്റ്റർ ചെയ്ത 16 കേസുകളിൽ ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറലിൽ 14 കേസുകൾ രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്തത് ഒരാളെ മാത്രം.ആലപ്പുഴയിൽ ആർഎസ്എസ്-എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തിന് ശേഷമാണ് നവമാധ്യമങ്ങൾ വഴി മതസ്പർദ്ധ വളർത്തുന്ന പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. പൊലീസ് മുന്നറിയിപ്പുണ്ടായിട്ടും വിദ്വേഷ പോസ്റ്റുകൾ വീണ്ടും പ്രചരിക്കുന്ന സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് നീങ്ങുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow