വിഡിയോകോൺ വായ്പത്തട്ടിപ്പിന്റെ പേരിൽ ഐസിഐസിഐ ബാങ്കിനും സിഇഒ ചന്ദ കൊച്ചാറിനും സെബിയുടെ നോട്ടിസ്
ന്യൂഡൽഹി ∙ വിഡിയോകോൺ വായ്പത്തട്ടിപ്പിന്റെ പേരിൽ ഐസിഐസിഐ ബാങ്കിനും സിഇഒ ചന്ദ കൊച്ചാറിനും സെബിയുടെ നോട്ടിസ്. നോട്ടിസ് ലഭിച്ചതായി ബാങ്ക് സ്ഥിരീകരിച്ചു. 2012ൽ വിഡിയോകോണിന് 3250 കോടി രൂപ വഴിവിട്ട് വായ്പ നൽകിയെന്നാണ് കേസ്. വായ്പ നൽകിയതിലൂടെ ചന്ദ കൊച്ചാറും കുടുംബാംഗങ്ങളും സാമ്പത്തിക
ന്യൂഡൽഹി ∙ വിഡിയോകോൺ വായ്പത്തട്ടിപ്പിന്റെ പേരിൽ ഐസിഐസിഐ ബാങ്കിനും സിഇഒ ചന്ദ കൊച്ചാറിനും സെബിയുടെ നോട്ടിസ്. നോട്ടിസ് ലഭിച്ചതായി ബാങ്ക് സ്ഥിരീകരിച്ചു.
2012ൽ വിഡിയോകോണിന് 3250 കോടി രൂപ വഴിവിട്ട് വായ്പ നൽകിയെന്നാണ് കേസ്. വായ്പ നൽകിയതിലൂടെ ചന്ദ കൊച്ചാറും കുടുംബാംഗങ്ങളും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ ഐസിഐസിഐ ബാങ്ക് മാനേജ്മെന്റ് തളളിയിരുന്നു. പല ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണു വായ്പ അനുവദിച്ചതെന്നും ഐസിഐസിഐ അതില്‍ വിഹിതം നല്‍കിയിട്ടേയുളളുവെന്നുമാണു നിലപാട്. ഓഹരി ഉടമ നല്‍കിയ പരാതിയില്‍ സെബി അന്വേഷണം തുടങ്ങിയിരുന്നു.
ബാങ്കിന്റെ ഓഹരിയുടമയായ അരവിന്ദ് ഗുപ്ത പ്രധാനമന്ത്രിയടക്കമുള്ളവർക്ക് നൽകിയ പരാതിയാണ് ഇടപാടിൽ ക്രമക്കേടുണ്ടെന്നു സൂചന നൽകിയത്. കടക്കെണിയിലായിരുന്ന വിഡിയോകോണിന് വൻ തുക നൽകിയതിനു പ്രതിഫലമായി ബാങ്ക് സിഇഒ ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിനും മറ്റു ചില കുടുംബാംഗങ്ങൾക്കും വലിയ സാമ്പത്തിക നേട്ടമുണ്ടായെന്നു പരാതിയിൽ പറഞ്ഞിരുന്നു. ദീപക് കൊച്ചാറും വിഡിയോകോൺ ഉടമ ധൂതും ബിസിനസ് പങ്കാളികളാകുകയും ചെയ്തു.
What's Your Reaction?