Samsung Galaxy F23 5G review: സാംസങ് ഗാലക്‌സി എഫ്23 5ജി വാങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

സാംസാങ് ബ്രാൻഡ് ആരാധകർക്ക് കമ്പനിയിൽ നിന്നുള്ള വിലകുറഞ്ഞ 5ജി ഫോൺ ആണ് സാംസങ് ഗാലക്‌സി എഫ്23 5ജി ( Samsung Galaxy F23 5G).50എംപി പ്രൈമറി ക്യാമറ, 5000എംഎഎച്ച് ബാറ്ററി തുടങ്ങി നിരവധി ഫീച്ചറുകൾ ഈ ഫോണിൽ കാണാം. എന്നിരുന്നാലും, ഈ ഫോണിനൊപ്പം ചാർജർ ലഭിക്കില്ല.

May 27, 2022 - 09:57
 0
Samsung Galaxy F23 5G review: സാംസങ് ഗാലക്‌സി  എഫ്23 5ജി വാങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

സാംസാങ് ബ്രാൻഡ് ആരാധകർക്ക് കമ്പനിയിൽ നിന്നുള്ള വിലകുറഞ്ഞ 5ജി ഫോൺ ആണ് സാംസങ് ഗാലക്‌സി  എഫ്23 5ജി ( Samsung Galaxy F23 5G).50എംപി പ്രൈമറി ക്യാമറ, 5000എംഎഎച്ച് ബാറ്ററി തുടങ്ങി നിരവധി ഫീച്ചറുകൾ ഈ ഫോണിൽ കാണാം. എന്നിരുന്നാലും, ഈ ഫോണിനൊപ്പം ചാർജർ ലഭിക്കില്ല.  

ഡിസ്പ്ലേ

മറ്റ് ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് സമാനമാണ് ഇതിന്റെ ഡിസൈൻ. ഇതിൻ്റെ ഡിസ്പ്ലേയിൽ ഒരു വാട്ടർഡ്രോപ്പ് നോച്ച് ആണുള്ളത്. പല പഴയ സ്മാർട്ട്ഫോണുകളിലും നമ്മൾ കണ്ടിട്ടുള്ള ഡിസൈൻ ആണ് ഇത്. അതായത് ഫോണിന്റെ ഫ്രണ്ട് ലുക്കിൽ പുതുമ തീരെയില്ലെന്ന് സാരം.

എന്നാൽ ഫോണിൻ്റെ ബാക്ക് വശം സ്റ്റൈലിഷ് ആണ്. പ്ലാസ്റ്റിക് ബോഡിയിൽ ആണ് ഈ ഫോൺ വരുന്നത്. 
രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.  ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഇതിന്റെ പിന്നിൽ നൽകിയിരിക്കുന്നത്. എന്നാൽ അധികം ഉയർന്ന് നിൽക്കുന്ന ക്യാമറ ബമ്പ് അല്ല ഈ ഫോണിനുള്ളത്.

ഫോണിന്റെ വലതുവശത്ത്, പവർ ബട്ടണിനൊപ്പം വോളിയം റോക്കറും നിങ്ങൾക്ക് കാണാം. ഇതിന്റെ പവർ ബട്ടണിൽ തന്നെ ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ചാർജിംഗിനായി നിങ്ങൾക്ക് താഴെ USB ടൈപ്പ്-സി പോർട്ട് ലഭിക്കും. ഈ ഫോണിന്റെ മറ്റൊരു നല്ല കാര്യം, കമ്പനിക്ക് ഇപ്പോഴും ഇതിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഉണ്ട് എന്നതാണ്. 

Samsung Galaxy F23 5G-യിൽ AMOLED-ന് പകരം LCD പാനൽ ആണുള്ളത്. എങ്കിലും ഇത് ഫുൾ-എച്ച്‌ഡി+ റെസല്യൂഷനോട് കൂടിയാണ് വരുന്നത് കൂടാതെ 120Hz വരെ റീഫ്രഷ് റേറ്റും ഉണ്ട്. ഇതിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണം നൽകിയിട്ടുണ്ട്. 

Qualcomm Snapdragon 750G പ്രോസസറാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. ഇന്ത്യയിൽ, ഈ ഫോൺ 12 5G ബാൻഡ് പിന്തുണയോടെയാണ് വരുന്നത്. 

Samsung Galaxy F23 5G-യിൽ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള One UI 4.1 ആണ് കമ്പനി നൽകിയിരിക്കുന്നത്. രണ്ട് വർഷത്തേക്ക് സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളും നാല് വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും നൽകുമെന്ന് കമ്പനി അവകാശപ്പെട്ടിട്ടുണ്ട്. മുൻകൂട്ടി ലോഡുചെയ്‌ത നിരവധി ആപ്ലിക്കേഷനുകൾ ഇതിൽ നിങ്ങൾക്ക് കാണാൻ കഴിയും. ഇതിൽ ചില ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല. 

പ്രകടനം 

സാംസങ് ഗാലക്‌സി എഫ്23 5ജിയിൽ ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 750 പ്രൊസസർ ആണ് നൽകിയിട്ടുള്ളത്. താങ്ങാനാവുന്ന മറ്റ് സ്മാർട്ട്‌ഫോണുകളിലും ഈ പ്രോസസർ നിങ്ങൾക്ക് കാണാനാകും. ഇതിന് 6 ജിബി വരെ റാമും 128 ജിബി സ്റ്റോറേജുമുണ്ട്.

      

ക്യാമറ 

Samsung Galaxy F23 5G യുടെ പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ സജ്ജീകരണം നൽകിയിട്ടുണ്ട്. ഇതിന്റെ പ്രൈമറി ക്യാമറ 50 മെഗാപിക്സലാണ്. 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഇതിനോടൊപ്പമുണ്ട്. ഫോണിന്റെ മുൻവശത്ത് സെൽഫിക്കായി 8 മെഗാപിക്സൽ ക്യാമറ നൽകിയിട്ടുണ്ട്. 

ക്യാമറയിൽ നിങ്ങൾക്ക് നിരവധി മോഡുകൾ കാണാൻ കഴിയും. പകൽ സമയത്ത്, നിങ്ങൾക്ക് മികച്ച ലാൻഡ്സ്കേപ്പ് എടുക്കാനും ക്ലോസ് അപ്പ് ഷോട്ടുകൾ എടുക്കാനും കഴിയും. അൾട്രാവൈഡ് ഷോട്ടുകളും മികച്ചതാണെങ്കിലും ഡിറ്റേയിൽസ് കുറവാണ്.

നൈറ്റ് മോഡ് ഉപയോഗിച്ച് നിങ്ങൾക്ക് ലൈറ്റ് എക്സ്പോഷർ വർദ്ധിപ്പിക്കാൻ കഴിയും, എന്നാൽ ഡീറ്റെയിലിംഗ് കുറവായിരിക്കും. മികച്ച സെൽഫി ക്യാമറയാണ് ഫോണിനുള്ളത്. 

ബാറ്ററി 

5000mAh ബാറ്ററിയാണ് Samsung Galaxy F23 5Gയിൽ നൽകിയിരിക്കുന്നത്. ഇത് 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. സാധാരണ ഉപയോഗിക്കുകയാണെങ്കിൽ ഒന്നര ദിവസം വരെ ഉപയോഗിക്കാം. എന്നാൽ, കനത്ത ഉപയോക്താക്കൾക്ക്, ഈ ഫോൺ ഒരു ദിവസം മാത്രമേ നിലനിൽക്കൂ. 

Samsung Galaxy F23 5G 15,000 രൂപയുടെ സെഗ്‌മെന്റിൽ ആണ് അവതരിപ്പിച്ചത്. നിങ്ങൾ സാംസങ് ബ്രാൻഡിന്റെ ആരാധകനാണെങ്കിൽ നിങ്ങൾക്ക് ഇത് മികച്ച ഫോൺ തന്നെയാണ്. എന്നാൽ ബ്രാൻഡിനേക്കാൾ സ്പെസിഫിക്കേഷനുകളിലാണ് നിങ്ങൾ കണ്ണ് വയ്ക്കു

What's Your Reaction?

like

dislike

love

funny

angry

sad

wow