'എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും തെരുവുനായ്ക്കളെ പാർപ്പിക്കാൻ സങ്കേതം, 20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ'; പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്
പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്. ദാരിദ്ര ലഘൂകരണത്തിന് ഊന്നൽ നൽകുന്നതാണ് എൽഡിഎഫിന്റെ പ്രകടന പത്രിക. 20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ ഉറപ്പാക്കുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. കൂടാതെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും തെരുവുനായ്ക്കളെ പാർപ്പിക്കാൻ സങ്കേതം ഒരുക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടർച്ചയായി കേവല ദാരിദ്ര്യ നിർമാർജന പദ്ധതിയുൾപ്പെടെ പ്രകടനപത്രികയിലുണ്ട്. ഭരണത്തിൽ കൂടുതൽ ജനപങ്കാളിത്തവും പ്രാദേശിക സാമ്പത്തിക വികസനവും ജനക്ഷേമവും ഉറപ്പുവരുത്തുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായുള്ള കർമ പരിപാടിയാണ് 2025ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയായി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നതെന്നും പ്രകടന പത്രികയിൽ ഉറപ്പു നൽകുന്നു.
സാമ്പത്തിക അഭിവൃദ്ധിയോടൊപ്പം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളും ക്ഷേമവും ഉറപ്പുവരുത്താനുതകുന്ന ഒരു സമീപനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാ നടപ്പാക്കുന്നതെന്നും പ്രകടനപത്രികയിൽ പറയുന്നു. എകെജി സെൻ്ററിൽ നടന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ, സിപിഐ നേതാവ് സത്യൻ മൊകേരി, ഉഴമലയ്ക്കൽ വേണുഗോപാൽ, എംഎൽഎ ആൻ്റണി രാജു, അഹമ്മദ് ദേവർകോവിൽ, മാത്യു ടി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന തിരഞ്ഞടുപ്പ് വാഗ്ദാനങ്ങൾ
- കേവല ദാരിദ്രമുക്ത കേരളം
- എല്ലാവർക്കും വീട്
- എല്ലാവർക്കും ഭക്ഷണം
- എല്ലാവർക്കും ചികിത്സ
- ലഹരി വിരുദ്ധ പ്രചാരണം
- എല്ലാവർക്കും വിദ്യാഭ്യാസം
- തെരുവുനായ ശല്യത്തിന് പരിഹാരം
- 20 ലക്ഷം സ്ത്രീകൾക്ക് ജോലി നൽകും
What's Your Reaction?