സെന്‍ട്രല്‍ ജയിലില്‍ 262 തടവുകാര്‍ക്ക് കൊവിഡ്; സ്ഥിതി രൂക്ഷം

പൂജപ്പുര സെന്‍ട്രല്‍ ജയിലിലും കൊവിഡ്-19 വ്യാപനം രൂക്ഷമാവുന്നു. 262 തടവുകാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി തടവുകാര്‍ക്കിടയില്‍ ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. 936 പേരിലാണ് ആന്റിജന്‍ പരിശോധന നടത്തിയത്. കൊവിഡ്-19 സാഹചര്യം പരിഗണിച്ച് രോഗികളെ പ്രത്യേകം ബ്ലോക്കിലേക്ക് മാറ്റി

Jan 22, 2022 - 14:25
 0

പൂജപ്പുര സെന്‍ട്രല്‍ ജയിലിലും കൊവിഡ്-19 വ്യാപനം രൂക്ഷമാവുന്നു. 262 തടവുകാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി തടവുകാര്‍ക്കിടയില്‍ ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. 936 പേരിലാണ് ആന്റിജന്‍ പരിശോധന നടത്തിയത്. കൊവിഡ്-19 സാഹചര്യം പരിഗണിച്ച് രോഗികളെ പ്രത്യേകം ബ്ലോക്കിലേക്ക് മാറ്റി.
രോഗികള്‍ക്ക് പ്രത്യേകം ചികിത്സയും ഡോക്ടര്‍മാരേയും നിയമിക്കണമെന്ന് ജയില്‍ സുപ്രണ്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒരിടത്ത് പത്ത് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചാല്‍ അതൊരു ലാര്‍ജ് ക്ലസ്റ്ററായി പ്രഖ്യാപിക്കുമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചത്. സംസ്ഥാനത്ത് ഇന്നലെ മാത്രം 41,668 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരത്ത് 7896 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ 1798, പത്തനംതിട്ട 1708, ഇടുക്കി 1354, വയനാട് 850, കാസര്‍ഗോഡ് 563 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,218 സാമ്പിളുകളാണ് പരിശോധിച്ചത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow