മാലിന്യക്കൂമ്പാരത്തില്‍ താലിമാല; തിരഞ്ഞ് തപ്പിയെടുത്ത് ശുചീകരണ തൊഴിലാളികൾ

മാലിന്യക്കൂമ്പാരത്തില്‍ കുടുങ്ങിയ വീട്ടമ്മയുടെ താലിമാല കണ്ടെത്തി തിരിച്ചുകൊടുത്ത് ശുചീകരണ തൊഴിലാളികള്‍. അടാട്ട് പഞ്ചായത്തിലെ മാലിന്യ പ്ലാന്റിലെ തൊഴിലാളികളാണ് മൂന്നര പവന്റെ താലിമാല തിരഞ്ഞ് പിടിച്ച് തിരിച്ചുനല്‍കി മാതൃകയായത്.

Dec 30, 2021 - 15:52
 0

പുറനാട്ടുകര സ്വദേശി ബിജി രാജേഷിന്റെ താലി മാലയാണ് മാലിന്യകവറിലേക്ക് വീണു പോയത്. പഞ്ചായത്തിന്റെ മാലിന്യ ബിന്നിലേക്ക് വീട്ടിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുമ്പോഴാണ് ആ കവറിലേക്ക് ബിജിയുടെ മാലയും പെട്ടത്.

താലിമാല കാണാഞ്ഞതിനെ തുടര്‍ന്ന് മാലിന്യക്കവറിലേക്ക് വീണു പോയതായിരിക്കാമെന്ന് സംശയം തോന്നിയ ബിജി പുറാനാട്ടുകര 12ാം വാര്‍ഡിലെ മാലിന്യ പ്ലാന്റിലെത്തി തന്റെ മാല മാലിന്യത്തില്‍ പെട്ടതായി തൊഴിലാളികളോട് പറഞ്ഞു. തുടര്‍ന്ന് കവറുകള്‍ വേര്‍തിരിച്ച് തൊഴിലാളികള്‍ മാലയ്ക്കായി തിരയുകയും അത് കണ്ടെത്തി ബിജിക്ക് കൈമാറുകയായിരുന്നു.

ആദ്യം തിരഞ്ഞപ്പോള്‍ മാല ലഭിക്കാത്തതിനാല്‍ വളരെ സൂക്ഷമമായി തൊഴിലാളികള്‍ വീണ്ടും തിരയുകയായിരുന്നു. തുടര്‍ന്നാണ് ദിവസങ്ങള്‍ക്ക് ശേഷം മാല കണ്ടെത്തിയത്.

ബിജിക്ക് വാര്‍ഡ് മെമ്പര്‍ എബി ബിജീഷിന്റെ സാന്നിധ്യത്തില്‍ മാലിന്യ സംസ്‌കരണ പ്ലാന്റിലെ തൊഴിലാളികള്‍ പിന്നീട് മാല കൈമാറി.

What's Your Reaction?

like

dislike

love

funny

angry

sad

wow