കൊല്ലം എഴുകോണില്‍ യുവാവിനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം; മുന്‍വൈരാഗ്യം എന്ന് സംശയം

Apr 7, 2023 - 16:53
 0

കൊല്ലത്ത് എഴുകോണില്‍ യുവാവിനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം. കിഴക്കേമാറനാട് സ്വദേശി മനുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എഴുകോണ്‍ വട്ടമണ്‍കാവില്‍ ബുധനാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു ആക്രമണം.

നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച വെള്ള നിറത്തിലുള്ള കാര്‍ മനു സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. മുന്നോട്ട് പോയ കാര്‍ വീണ്ടും തിരികെയെത്തി മനുവിനെ ഇടിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പരുക്കേറ്റ മനു കൊട്ടാരക്കര താലുക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

കാറിൽ ഉണ്ടായിരുന്ന യുവാക്കളെ മനു തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്തെ ഉത്സവവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ നേരത്തെ കലഹം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയാകാം ഇപ്പോഴത്തെ ആക്രമണമെന്നാണ് സംശയം. സമീപത്തെ സിസിടിവി ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ പ്രകാരം പൊലീസ് അന്വേഷണം തുടങ്ങി. കാറിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. മനു ക്രിമിനൽ കേസുകളിൽ പ്രതി ആയിട്ടുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. പരാതി നൽകാത്തതിനാൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow