ബിജെപി കോർ കമ്മറ്റിയിൽ സുരേഷ് ഗോപി– Suresh Gopi in BJP Core Committee
മുൻ എംപി സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ ബിജെപി. സാധാരണ നടപടികൾ മറികടന്നാണ് സിനിമ താരം കൂടിയായ സുരേഷ് ഗോപിക്ക് ഔദ്യോഗിക ചുമതല നൽകിയത്. പ്രസിഡന്റും മുൻ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും മാത്രമാണ് ഇതുവരെ കോർ കമ്മിറ്റിയിലേക്ക് എത്തിയിരുന്നത്. എന്നാൽ കേന്ദ്ര നിർദേശ പ്രകാരം സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം.
മുൻ എംപി സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ ബിജെപി. സാധാരണ നടപടികൾ മറികടന്നാണ് സിനിമ താരം കൂടിയായ സുരേഷ് ഗോപിക്ക് ഔദ്യോഗിക ചുമതല നൽകിയത്. പ്രസിഡന്റും മുൻ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും മാത്രമാണ് ഇതുവരെ കോർ കമ്മിറ്റിയിലേക്ക് എത്തിയിരുന്നത്. എന്നാൽ കേന്ദ്ര നിർദേശ പ്രകാരം സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറിനോട് സംസ്ഥാന നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഏറ്റവും പരമോന്നത ബോഡിയാണ് കോര്‍ കമ്മിറ്റി.
സ്വപ്നയുടെ ആത്മകഥ ; താളുകളില്‍ ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളും– Swapna Suresh Autobiography
സുരേഷ് ഗോപിയെ മുൻനിർത്തി കേരളത്തിൽ കളംപിടിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതിനു പിന്നിലെന്നാണ് വിലയിരുത്തൽ. പലപ്പോഴും പാർട്ടി സ്ഥാനമാനങ്ങൾ വച്ചുനീട്ടിയപ്പോഴും തന്റെ മേഖല അഭിനയമാണെന്നു പറഞ്ഞ് സുരേഷ് ഗോപി പിന്മാറുകയായിരുന്നു. എന്നാൽ ഇത്തവണ നിർബന്ധമായും സുരേഷ് ഗോപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടണമെന്നുള്ള നിര്‍ദേശം കേന്ദ്രം നല്‍കുകയായിരുന്നു.
English Summary: BJP to include Suresh Gopi in core committee
What's Your Reaction?