മിൽമ പാലിന് ലിറ്ററിന് 5 രൂപയിലേറെ വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി

Oct 27, 2022 - 11:05
Oct 27, 2022 - 23:07
 0
മിൽമ പാലിന് ലിറ്ററിന് 5 രൂപയിലേറെ വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി

മിൽമ പാൽ വില വർധിക്കും. ലീറ്ററിന് അഞ്ചു രൂപയിലേറെ കൂട്ടേണ്ടി വരുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വില വർധനയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ക്ഷീരകർഷകരും വിദഗ്ധരുമടങ്ങുന്ന സമിതിയുടെ റിപ്പോർട്ടിനു ശേഷമാകും തീരുമാനം.

2019 ലാണ് മിൽമ പാലിന്റെ വില ഇതിനു മുൻപ് വർധിപ്പിച്ചത്. അന്ന് ലിറ്ററിന് നാലു രൂപ കൂട്ടിയപ്പോൾ മൂന്നു രൂപ 35 പൈസ ക്ഷീര കർഷകർക്കാണ് നൽകിയത്. വീണ്ടും വില കൂട്ടാതെ മുന്നോട്ടു പോകാനാകില്ലെന്ന നിലപാടിലാണ് കർഷകർ. മിൽമയും സർക്കാരിനോട് വില വർധനയ്ക്ക് അനുമതി തേടിയിട്ടുണ്ട്.



കാലിത്തീറ്റ വില വർധന ഉൾപ്പെടെ കർഷകർക്കുണ്ടായ നഷ്ടം നികത്താൻ 28 കോടി രൂപ സർക്കാർ ഇൻസെന്റീവ് അനുവദിച്ചിരുന്നു. ജൂലൈയിൽ ആരംഭിച്ച ഇൻസെന്റീവ് ഡിസംബറിൽ അവസാനിക്കും. അതിനു ശേഷവും പ്രതിസന്ധി തുടരുമെന്ന വിലയിരുത്തലിലാണ് പാൽ വില വർധിപ്പിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow