Bevco | ക്യൂ നിന്ന് അപമാനിതരാകേണ്ട; എല്ലാ ചില്ലറ മദ്യവില്‍പനശാലകളും പ്രീമിയമാക്കി മാറ്റുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍

സംസ്ഥാനത്തെ എല്ലാ ചില്ലറ മദ്യവില്‍പനശാലകളും പ്രീമിയം വില്‍പനശാലകളാക്കി മാറ്റുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍. ഇതിനായി ആവശ്യമെങ്കില്‍ ബവ്‌റിജസ് കോര്‍പറേഷന്‍ സ്ഥലം ഏറ്റെടുത്ത് സ്വന്തം നിലയില്‍ താല്‍ക്കാലിക കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമെന്ന് മന്ത്രി പറഞ്ഞു.

Jun 24, 2022 - 10:59
 0

പ്രീമിയം വില്‍പനശാലകള്‍ക്കായി സ്ഥലം നല്‍കാന്‍ ആളുകള്‍ തയാറാണ്. കെട്ടിടങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ നിരക്കിലാകും വാടകയെന്നും മന്ത്രി പറഞ്ഞു.വില്‍പനശാലയുള്ള സ്ഥലത്ത് ആവശ്യത്തിനു വിസ്തൃതിയുള്ള കെട്ടിടം ലഭിച്ചില്ലെങ്കില്‍ മറ്റൊരിടത്തേക്കു മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യം ലഭിക്കുന്ന ഇടത്തു പോയി വാങ്ങാന്‍ ആളുകള്‍ തയാറാണ്. കാത്തിരിക്കുന്നവര്‍ക്ക് ഇരിപ്പിടങ്ങളും ക്രമീകരിക്കുമെന്നും ഇപ്പോഴത്തെ പോലെ ക്യൂ നിന്ന് അപമാനിതാകുന്ന അവസ്ഥ ഇനി ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

Also Read-ഡോളര്‍ക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി ഇഡിയ്ക്ക് നല്‍കാനാകില്ലെന്ന് കോടതി; അപേക്ഷ തള്ളി

ഐടി പാര്‍ക്കുകളില്‍ മദ്യവില്‍പനശാലകള്‍ ആരംഭിക്കാമെന്ന നയം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ പദ്ധതിയുമായി ആരും മുന്നോട്ടു വന്നിട്ടില്ലെന്നും കൊടുക്കാന്‍ തയാറാണെന്നും മന്ത്രി വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow