Kerala Local Body By-election Result Live| തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 29 വാർഡുകളിലെ വോട്ടെണ്ണൽ തുടങ്ങി
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന തദ്ദേശ സ്ഥാപനങ്ങളിൽ വോട്ടെണ്ണൽ ഇന്ന്. സംസ്ഥാനത്തെ 11 ജില്ലകളിലായി 29 തദ്ദേശ വാർഡുകളിൽ ആയിരുന്നു വോട്ടെടുപ്പ്.
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന തദ്ദേശ സ്ഥാപനങ്ങളിൽ വോട്ടെണ്ണൽ ഇന്ന്. സംസ്ഥാനത്തെ 11 ജില്ലകളിലായി 29 തദ്ദേശ വാർഡുകളിൽ ആയിരുന്നു വോട്ടെടുപ്പ്. കണ്ണൂർ, കോട്ടയം, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി, 20 ഗ്രാമപഞ്ചായത്ത് വാർഡുകളിലായിരുന്നു വോട്ടെടുപ്പ്. വോട്ടെണ്ണൽ രാവിലെ പത്തിനാരംഭിക്കും. ബുധനാഴ്‌ച നടന്ന ഉപതെരഞ്ഞെടുപ്പിൽ 76.7 ശതമാനം പേർ വോട്ടുചെയ്‌തതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഫലം കമ്മീഷന്റെ www.lsgelection.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അറിയാം.
കോതമംഗലം കീരംപാറ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ UDF സ്ഥാനാർത്ഥി സാന്റി ജോസ് വിജയിച്ചു. ഇവിടെ എൽ ഡി എഫിന് പഞ്ചായത്ത് ഭരണം നഷ്ടമാകും. കക്ഷി നില LDF 6, UDF 7
വടകര തുറയൂർ പഞ്ചായത്തിലെ പയ്യോളി അങ്ങാടിയിൽ യു ഡി എഫിലെ സി എ നൗഷാദ് മാസ്റ്റർ വിജയിച്ചു.
തൃശൂർ വടക്കഞ്ചേരി മിണാലൂർ വാർഡിൽ യു.ഡി.എഫിന്‍റെ കെ.എം. ഉദയ ബാലൻ വിജയിച്ചു.
താമരശേരി കിഴക്കോത്ത് പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ എളേറ്റില്‍ വട്ടോളിയില്‍ യു ഡി എഫിന് അട്ടിമറി വിജയം. 272 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോണ്‍ഗ്രസിലെ റസീന ടീച്ചര്‍ പൂക്കോട്ട് വിജയിച്ചു
തിരുവനന്തപുരം പഴയ കുന്നുമ്മൽ മഞ്ഞപ്പാറ വാർഡിൽ യുഡിഎഫിലെ എം ജെ ഷൈജ വിജയിച്ചു
ഇടുക്കി കരുണാപുരം കുഴികണ്ടം വാർഡ് എൽ ഡി എഫ് നിലനിർത്തി. സിപിഎമ്മിലെ പി ഡി പ്രദീപ് 65 വോട്ടുകൾക്ക് വിജയിച്ചു
പാലക്കാട് പുതൂർ പഞ്ചായത്തിലെ കുളപ്പടിക വാർഡ് LDF വിജയിച്ചു.
മണിയൂരിൽ മണിയൂർ നോർത്തിൽ എൽ ഡി എഫിന് ജയം എൽ ഡി എഫ് സ്ഥാനാർത്ഥി എ. ശശിധരൻ 340 വോട്ടിനാണ് ജയിച്ചത്.
പറവൂർ നഗരസഭയിൽ സി പി എമ്മിന്റെ നിമിഷ 448 വോട്ടിന് വിജയിച്ചു.
കിഴക്കോത്ത് പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ എളേറ്റില്‍ വട്ടോളിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിന് അട്ടിമറി വിജയം. 272 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ കോണ്‍ഗ്രസിലെ റസീന ടീച്ചര്‍ പൂക്കോട്ട് വിജയിച്ചു. ഇതോടെ കിഴക്കോത്ത് പഞ്ചായത്തിൽ എൽ ഡി എഫിന് രണ്ട് അംഗങ്ങൾ മാത്രമായി.
യു ഡി എഫിന് 16.
കോഴിക്കോട് തുറയൂർ പഞ്ചായത്തിലെ പയ്യോളി അങ്ങാടിയിൽ യു ഡി എഫിലെ സി.എ നൗഷാദ് മാസ്റ്റർക്ക് ജയം . 383 വോട്ടുകൾക്കാണ് എൽ ഡി എഫിലെ കോടികണ്ടി അബ്ദുറഹിമാനെ തോൽപ്പിച്ചത് .
മേലടി ബ്ളോക്കിലെ കീഴരിയൂർ ഡിവിഷൻ എൽ ഡി എഫ് നിലനിർത്തി. എൽ ഡി എഫിലെ എം എം രവീന്ദ്രൻ 158 വോട്ടുകൾക്കാണ് യു ഡി എഫിലെ ശശി പാറോളി യെ തോൽപ്പിച്ചത്.
തിരുവനന്തപുരം പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ മഞ്ഞപ്പാറ (12) വാർഡിൽ 45 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ UDF ലെ എം.ജെ. ഷൈജ വിജയിച്ചു.
ഇടുക്കി ശാന്തൻപാറ ഉപതെരഞ്ഞെടുപ്പിൽ സിപിഎം അംഗം EK ഷാബു 253 വോട്ടിന് വിജയിച്ചു
ഇടുക്കി കരുണാപുരം ഉപതെരഞ്ഞെടുപ്പിൽ 65 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫിലെ പി ഡി പ്രദീപ് വിജയിച്ചു.
വയനാട് കണിയാമ്പറ്റ ചിത്രമൂല ഉപതെരഞ്ഞെടുപ്പ് റഷീദ് കമ്മിച്ചാല്‍ മുസ്ലിം ലീഗ് (611)UDF നേടി.
ഇടുക്കി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വണ്ണപ്പുറം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. ആൽബർട്ട് ജോസ് എൽഡിഎഫ് സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു.യുഡിഎഫ് സ്ഥാനാർഥി അഡ്വ. ആൽബർട്ട് ജോസ് 299 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു
ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് പൊന്നെടുത്താൻ വാർഡിൽ എൽ ഡി എഫ് സ്ഥാനാത്ഥി പി.ബി ദിനമണി 92 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു
LB Name | Ward Code | Ward Name | Status | Status Candidate | Votes | Nearest Rival | Votes | |
---|---|---|---|---|---|---|---|---|
Pulikkeezhu | 011 | Kombankery | 1 - അനീഷ് | 1712 | 3 - വി കെ മധു | 1178 | ||
Elamdesom | 001 | VANNAPPURAM | 1 - ആല്‍ബര്‍ട്ട് (അഡ്വ. ആല്‍ബര്‍ട്ട് ജോസ്) | 2265 | 3 - ദിലീപ് ഇളയിടം | 1966 | ||
Vadavukode | 003 | PATTIMATTOM | 4 - ശ്രീജ അശോകന്‍ | 2749 | 5 - സി.കെ. ഷെമീർ | 2671 | ||
Pazhayannur | 002 | PAINKULAM | 1 - ഗോവിന്ദന്‍ | 4614 | 3 - എ എസ് രാമചന്ദ്രന്‍ | 2493 | ||
Melady | 009 | KEEZHARIYYUR | 1 - എം .എം .രവീന്ദ്രന്‍ | 2420 | 2 - ശശി പാറോളി | 2262 | ||
PATHANAMTHITTA | 001 | Pulikkeezhu | 2 - മായ അനില്‍കുമാര്‍ | 14772 | 1 - ആനി തോമസ് | 12987 | ||
Karumkulam | 012 | CHEKKITTAVILAKOM | 1 - ഇ. എല്‍ബറി | 466 | 3 - പി. മാര്‍ട്ടിന്‍ | 363 | ||
Pazhayakunnummel | 012 | MANJAPPARA | 2 - എം.ജെ. ഷൈജ ടീച്ചർ | 449 | 3 - ഷംന ബീഗം എം എസ് | 404 | ||
Perayam | 010 | PERAYAM B | 4 - ലത ബിജു | 474 | 3 - അഡ്വ. ജൂലിയറ്റ് നെൽസൺ | 415 | ||
Poothakkulam | 001 | KOTTUVANKONAM | 1 - ഗീത എസ്സ് | 546 | 3 - ശുഭാകുമാരി | 423 | ||
Ezhupunna | 004 | VATHARA | 4 - കെ. പി. സ്മിനീഷ് (കുട്ടൻ) | 433 | 3 - സന്ദീപ് സെബാസ്റ്റ്യന്‍ | 368 | ||
Pandanad | 007 | VANMAZHI WEST | 2 - ജോസ് വല്യാനൂര്‍ | 260 | 1 - ആശ | 220 | ||
Karthikapally | 008 | Karthikapalli | 1 - ഉല്ലാസ് | 286 | 2 - എലിസബത്ത് അലക്സാണ്ടർ | 209 | ||
Palamel | 011 | ADHIKKATTUKULANGARA SOUTH WARD | 3 - ഷീജ ഷാജി | 594 | 2 - രാജി നൌഷാദ് | 573 | ||
Muthukulam | 004 | HIGH SCHOOL | 3 - ബൈജു ജി എസ് | 487 | 4 - മധുകുമാര്‍ (അയ്യപ്പൻ) | 384 | ||
Santhanpara | 010 | THOTTIKKANAM | 3 - ഇ കെ ഷാബു | 586 | 2 - ഷാജു വാക്കോട്ടില്‍ | 333 | ||
Karunapuram | 016 | KUZHIKKANDOM | 2 - പി ഡി പ്രദീപ് | 439 | 1 - അരുണ്‍ പി എസ് | 374 | ||
Idukki-Kanjikuzhy | 018 | PONNEDUTHAN | 2 - ദിനമണി | 542 | 3 - ഷീബാ ജയന്‍ | 450 | ||
Poothrikka | 014 | KURINJI | 3 - മോന്‍സി പോള്‍ | 565 | 2 - പി.വി.ജോസ് | 430 | ||
Keerampara | 006 | MUTTATHUKANDAM | 2 - സാന്റി ജോസ് വിരിപ്പാമറ്റത്തില്‍ | 252 | 4 - റാണി (റാണി ടീച്ചർ ) | 211 | ||
Pudur | 003 | KOLAPPADI | 2 - വഞ്ചി | 381 | 1 - ലക്ഷ്മി രങ്കൻ | 349 | ||
Kuthanur | 015 | PALATHARA | 2 - ശശിധരൻ. ആർ | 678 | 1 - മണികണ്ഠന്‍. എം | 297 | ||
Maniyur | 013 | MANIYUR NORTH | 2 - എ.ശശിധരന്‍ | 741 | 1 - ഇ.എം.രാജന്‍ | 401 | ||
Thurayur | 002 | PAYYOLI ANGADI | 5 - സി. എ. നൗഷാദ് മാസ്റ്റര്‍ | 594 | 1 - അഡ്വ. അബ്ദു റഹിമാന്‍ | 213 | ||
Kizhakkoth | 001 | ELETTIL | 3 - റസീന ടീച്ചര്‍ പൂക്കോട്ട് | 735 | 1 - രഹ് ന പി.സി | 463 | ||
Kaniyambetta | 004 | CHTHRAMOOLA | 3 - കമ്മിച്ചാല്‍ റഷീദ് | 611 | 1 - പ്രവീണ്‍കുമാര്‍ | 403 | ||
North Paravur | 014 | VANIYAKKADU | 1 - നിമിഷ (നിമ്മി) | 448 | 2 - രമ്യ രജീവ് | 288 | ||
Vadakkancherry | 031 | Minaloor Centre | 1 - കെ. എം. ഉദയബാലൻ | 578 | 2 - കൃഷ്ണകേശവ് കെ. (കേശു) | 468 | ||
Malappuram | 031 | KYNODE | 1 - സി ഷിജു | 1019 | 3 - സി സുജാത പരമേശ്വരൻ | 1007 |
What's Your Reaction?