ഇരുപത്തിയാറു വർഷങ്ങൾക്കുശേഷം ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നു

ഇരുപത്തിയാറു വർഷങ്ങൾക്കുശേഷം ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നു. മൂന്നാമത്തെ ഷട്ടറാണ് 50 സെന്റി മീറ്റർ ഉയർത്തിയത്. ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതിനാലാണ് ഷട്ടറുകൾ തുറന്ന് ട്രയൽ റൺ നടത്താൻ സർക്കാർ തീരുമാനിച്ചത്. സെക്കൻഡിൽ 50 ഘന മീറ്റർ

Aug 9, 2018 - 23:16
 0
ഇരുപത്തിയാറു വർഷങ്ങൾക്കുശേഷം ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നു

തൊടുപുഴ∙ ഇരുപത്തിയാറു വർഷങ്ങൾക്കുശേഷം ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നു. മൂന്നാമത്തെ ഷട്ടറാണ് 50 സെന്റി മീറ്റർ ഉയർത്തിയത്. ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതിനാലാണ് ഷട്ടറുകൾ തുറന്ന് ട്രയൽ റൺ നടത്താൻ സർക്കാർ തീരുമാനിച്ചത്. സെക്കൻഡിൽ 50 ഘന മീറ്റർ വെള്ളം വീതം പുറത്തേക്കുവിട്ട് നാലു മണിക്കൂറായിരിക്കും അണക്കെട്ട് തുറക്കുക. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.

ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും 100 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണം. ട്രയൽ റൺ ആണു നടത്തുന്നതെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും കലക്ടർ അറിയിച്ചു. പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീൻപിടിക്കുന്നതിനും സെൽഫി എടുക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow