ഭോപ്പാലിനടുത്തുള്ള ഫാക്ടറിയില്‍ കണ്ടെത്തിയത് 1814 കോടിയുടെ മയക്കുമരുന്ന്

Oct 7, 2024 - 09:47
 0
ഭോപ്പാലിനടുത്തുള്ള ഫാക്ടറിയില്‍  കണ്ടെത്തിയത് 1814 കോടിയുടെ മയക്കുമരുന്ന്

ഗുജറാത്ത് ഭീകരവിരുദ്ധ സേനയും ഡല്‍ഹി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായി നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ 1814 കോടി രൂപയുടെ ലഹരി പിടിച്ചെടുത്തു. എംഡി ഇനത്തില്‍പ്പെട്ട വന്‍ ലഹരി വേട്ടയാണ് നടന്നതെന്ന് ഗുജറാത്ത് മന്ത്രി ഹര്‍ഷ് സാംഘ്‌വി അറിയിച്ചും. സംഭവത്തില്‍ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.. എക്‌സിലായിരുന്നു ഗുജറാത്ത് ഭീകരവിരുദ്ധ സേനയെയും ഡല്‍ഹി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയെയും അഭിനന്ദിച്ച ഹര്‍ഷ് സാംഘ്‌വിയുടെ പോസ്റ്റ് പങ്കുവച്ചത്.

ഭോപ്പാലിനടുത്തുള്ള ഫാക്ടറിയില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ലാബില്‍ നിര്‍മ്മിക്കുന്നവയാണ് എംഡി എന്ന മയക്കുമരുന്നു. മെത്താഫറ്റാമൈന്‍ പോലുള്ള ലഹരി വസ്തുക്കള്‍ക്ക് സമാനമാണ് എംഡി മയക്കുമരുന്നുകളും. നിയമപാലകരുടെ അര്‍പ്പണബോധം പ്രശംസനായമാണെന്നും ഹര്‍ഷ് സാംഘ്‌വി അറിയിച്ചു. നമ്മുടെ സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷിതത്വവും സംരക്ഷിക്കുന്നതില്‍ അവരുടെ കൂട്ടായ ശ്രമങ്ങള്‍ നിര്‍ണായകമാണെന്നും മന്ത്രി എക്‌സില്‍ കുറിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow