കോട്ടയം വഴിയുള്ള അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ മെമു ട്രാക്കില്‍; കൊല്ലത്തുനിന്നും എറണാകുളത്തേക്കുള്ള സര്‍വീസ് ആരംഭിച്ചു; അവസാനനിമിഷം സമയക്രമത്തില്‍ മാറ്റം

Oct 7, 2024 - 09:50
 0
കോട്ടയം വഴിയുള്ള അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ മെമു ട്രാക്കില്‍; കൊല്ലത്തുനിന്നും എറണാകുളത്തേക്കുള്ള സര്‍വീസ് ആരംഭിച്ചു; അവസാനനിമിഷം സമയക്രമത്തില്‍ മാറ്റം

കോട്ടയം വഴി ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച കൊല്ലം -എറണാകുളം അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ മെമു സര്‍വീസ് ആരംഭിച്ചു. ഇന്നു പുലര്‍ച്ചെ 5.55ന് കൊല്ലം സ്റ്റേഷനില്‍നിന്ന് യാത്ര തിരിച്ച ട്രെയിന്‍ 9.35ന് എറണാകുളം ജങ്ഷനില്‍ എത്തിച്ചേരും. തിരികെ 9.50ന് എറണാകുളം സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട് പകല്‍ 1.30ന് കൊല്ലം സ്റ്റേഷനില്‍ എത്തും. ശനിയും ഞായറും ഒഴികെ സര്‍വീസ് ഉണ്ടാകും. കൊല്ലം വിട്ടാല്‍ ജില്ലയില്‍ ശാസ്താംകോട്ട, കരുനാഗപ്പള്ളി സ്റ്റേഷനില്‍ മാത്രമായിരുന്നു സ്റ്റോപ്പ്.

ഇതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് മണ്‍റോതുരുത്തും പെരിനാടും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചതോടെ ആദ്യം പ്രഖ്യാപിച്ച സമയത്തിലും മാറ്റംവരുത്തിയിട്ടുണ്ട്. കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവയാണ് മറ്റ് സ്റ്റോപ്പുകള്‍.

പുതുക്കിയ സമയക്രമം

  • കൊല്ലം രാവിലെ 5.15 (പുറപ്പെടുന്നത്),
  • പെരിനാട് 6.23
  • മണ്‍റോതുരുത്ത് 6.31
  • ശാസ്താംകോട്ട 6.40
  • കരുനാഗപ്പള്ളി 6.51
  • കായംകുളം 7.06
  • മാവേലിക്കര 7.14
  • ചെങ്ങന്നൂര്‍ 7.26
  • തിരുവല്ല 7.35
  • ചങ്ങനാശേരി 7.44
  • കോട്ടയം 8.06
  • ഏറ്റുമാനൂര്‍ 8.17
  •  കുറുപ്പുന്തറ 8.26
  • വൈക്കം റോഡ് 8.35
  • പിറവം റോഡ് 8.43
  •  മുളന്തുരുത്തി 8.54
  •  തൃപ്പൂണിത്തുറ 9.04
  •  എറണാകുളം 9.35.

What's Your Reaction?

like

dislike

love

funny

angry

sad

wow