പൊട്ടി പൊളിഞ്ഞ കാനകൾ രണ്ടാഴ്ച്ചയ്ക്കകം അന്തർദേശീയ നിലവാരത്തിൽ നന്നാക്കണം: കൊച്ചി കോർപ്പറേഷന് ഹൈക്കോടതി നിർദേശം

പൊട്ടി പൊളിഞ്ഞ കാനകൾ രണ്ടാഴ്ച്ചയ്ക്കകം അന്തർദേശീയ നിലവാരത്തിൽ നന്നാക്കണമെന്ന് കൊച്ചി കോർപ്പറേഷന് ഹൈക്കോടതിയുടെ നിർദ്ദേശം. ഒരു ജീവനും നഷ്ടപ്പെടാൻ പാടില്ലെന്ന് കോടതി പറഞ്ഞു

Nov 19, 2022 - 06:39
 0
പൊട്ടി പൊളിഞ്ഞ കാനകൾ രണ്ടാഴ്ച്ചയ്ക്കകം അന്തർദേശീയ നിലവാരത്തിൽ നന്നാക്കണം: കൊച്ചി കോർപ്പറേഷന് ഹൈക്കോടതി നിർദേശം

പൊട്ടി പൊളിഞ്ഞ കാനകൾ രണ്ടാഴ്ച്ചയ്ക്കകം അന്തർദേശീയ നിലവാരത്തിൽ നന്നാക്കണമെന്ന് കൊച്ചി കോർപ്പറേഷന് ഹൈക്കോടതിയുടെ നിർദ്ദേശം. ഒരു ജീവനും നഷ്ടപ്പെടാൻ പാടില്ലെന്ന് കോടതി പറഞ്ഞു. മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും പ്രായമായവർക്കും എല്ലാം വഴി നടക്കണമെന്നും കോടതി കോർപ്പറേഷനോട‌് പറഞ്ഞു.

കാനയിൽ മൂന്ന് വയസ്സുകാരൻ വീണ സംഭവത്തിൽ കോർപ്പറേഷൻ സെക്രട്ടറി ഹൈക്കോടതിയിൽ നേരിട്ടെത്തി ഖേദം രേഖപ്പെടുത്തി. ഖേദമല്ല, നടപടിയാണ് ആവശ്യമെന്ന് കോടതി മറുപടി നൽകി. കൊച്ചി മെട്രോ സിറ്റിയാണെന്നും കോടതി ഓർമ്മപ്പിച്ചു.

കൊച്ചിയിൽ സ്ലാബിടാത്ത കാനയിൽ വീണാണ് കുഞ്ഞിന് പരിക്കേറ്റത്. അഴുക്കുവെള്ളത്തിൽ പൂർണമായും മുങ്ങിയ കുഞ്ഞ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. അമ്മയ്ക്കൊപ്പം നടന്നു പോയ കുഞ്ഞാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി എട്ടുമണിയോടെ പനമ്പിള്ളി നഗറിൽ നടപ്പാതയ്ക്ക് സമീപമുള്ള കാനയിലാണ് കുട്ടി വീണത്. കുട്ടി വീണയുടൻ അമ്മ കാനയിലേക്കിറങ്ങി കാലുകൾ കൊണ്ട് ഉയർത്തിയാണ് രക്ഷിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ യുവാക്കളും സമീപത്തെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനും ചേർന്നാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

വീഴ്ചയുടെ ആഘാതത്തിൽ കുഞ്ഞിന് തലയ്ക്കു പരിക്കുണ്ട്. അമ്മ കുട്ടിയെ കാൽ വെച്ച് തടഞ്ഞില്ലായിരുന്നു എങ്കിൽ മരണം സംഭവിക്കുമായിരുന്നു എന്ന് കുട്ടിയുടെ അച്ഛൻ ഹർഷൻ പറഞ്ഞു. വലിയ കനാൽ ഭാഗം സ്ഥിരമായി വൃത്തിയാക്കുന്നതിനാണ് ഈ ഭാഗം സ്ലാബിടാതെ ഒഴിച്ചിട്ടിരിക്കുന്നതെന്നാണ് കൗൺസിലർ അഞ്ജന ടീച്ചറുടെ വിശദീകരണം.

കൊച്ചി നഗരത്തിലെ മേൽമൂടിയില്ലാത്ത കാനകളാണ് അപകടത്തിന് വഴിവയ്ക്കുന്നത്. ഇത് പരിഹരിക്കാൻ കോർപറേഷൻ നടപടിയെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow