'ഇന്ത്യ സാമ്രാജ്യത്വത്തിനെ പിന്തുണയ്ക്കുന്നു, ഇസ്രയേലിനൊപ്പം നിൽക്കുന്നത് അമേരിക്കയുടെ താത്പര്യപ്രകാരം'; മുഖ്യമന്ത്രി

Oct 28, 2024 - 10:37
Oct 28, 2024 - 10:38
 0
'ഇന്ത്യ സാമ്രാജ്യത്വത്തിനെ പിന്തുണയ്ക്കുന്നു, ഇസ്രയേലിനൊപ്പം നിൽക്കുന്നത് അമേരിക്കയുടെ താത്പര്യപ്രകാരം'; മുഖ്യമന്ത്രി
file image

ഇസ്രയേലിനൊപ്പം ഇന്ത്യ നിൽക്കുന്നത് അമേരിക്കയുടെ താത്പര്യപ്രകാരമാണെന്നും ഇന്ത്യ സാമ്രാജ്യത്വത്തിനെ പിന്തുണയ്ക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയുടെ നിലപാട് ജനങ്ങൾക്ക് അപമാനമാണ്. പാലസ്തീൻ ജനതയെ ഇസ്രയേൽ കൊന്നൊടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുന്നപ്ര വയലാർ സമര വാരാചരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധി അടുത്തിടെ അമേരിക്ക സന്ദർശിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ വാക്കുകളും അമേരിക്കയെ പ്രീണിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കും വഹിക്കാത്ത ആളുകളാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ബ്രിട്ടീഷുകാർക്കൊപ്പമായിരുന്നു എന്നും സംഘ പരിവാർ. ആൻഡമാൻ ജയിലിൽ എത്തിയ സവർക്കവർക്കർ മാപ്പ് എഴുതിക്കൊടുക്കുകയാണ് ആദ്യം ചെയ്തത്. ആ സവർക്കറെയാണ് ഇന്ന് വീർ സവർക്കർ എന്ന് വിശേഷിപ്പിക്കുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.

രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട് ദുരന്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി വന്നപ്പോൾ മുതൽ വയനാടിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര സഹായം ഇതുവരെയും ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അർഹമായത് കിട്ടുമെന്നാണ് കേന്ദ്രമന്ത്രി കൊച്ചിയിൽ പറഞ്ഞത്. ഇതുവരെയും പ്രതികരണം ഉണ്ടായില്ല. നേരത്തെയും ഇത്തരത്തിൽ സഹായം നിഷേധിച്ചിട്ടുണ്ട്. ഇതിൽ കടുത്ത അമർഷവും പ്രതിഷേധവും ഉണ്ട്. കേന്ദ്രം സഹായിച്ചില്ലെങ്കിലും വയനാട്ടിലെ ജനങ്ങളെ കൈവിടില്ലെന്നും പുനരധിവാസം ഉടൻ സാധ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സഹകരിക്കുന്നവരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow