ഡൽഹിയിൽ സിആർപിഎഫ് സ്‌കൂളിന് സമീപം സ്ഫോടനം; ഫോറൻസിക് സംഘം പരിശോധന ആരംഭിച്ചു
രോഹിണിയിലെ പ്രശാന്ത് വിഹാർ ഏരിയയിലെ സി.ആർ.പി.എഫ് സ്കൂളിന് സമീപം സ്ഫോടനം. സ്കൂളിന്റെ മതിലിനോട് ചേർന്ന് ഞായറാഴ്ച രാവിലെ 7:50 ഓടെയാണ് സ്ഫോടനം ഉണ്ടായത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
സ്ഫോടനത്തിന്റെ ഉഗ്ര ശബ്ദം സമീപ പ്രദേശത്തുള്ള ജനങ്ങളെ പരിഭ്രാന്തിലാക്കി. സ്ഫോടനത്തെ തുടർന്ന് അഗ്നിശമനാസേന സ്ഥലത്തെത്തി. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ടീമും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
സ്ഫോടനത്തെ തുടർന്ന്, സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഗ്ലാസുകളും ചിതറിത്തെറിച്ചു. അടുത്തുള്ള കടയിൽ നിന്നും സിലണ്ടർ പൊട്ടിത്തെറിച്ചതാകാം വലിയ ശബ്ദമുണ്ടാകാൻ കാരണമെന്നാണ് പ്രഥമിക നിഗമനം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തിയത്.
What's Your Reaction?