ഓട്ടോ-ടാക്‌സി തൊഴിലാളികളുടെ പണിമുടക്ക് അര്‍ധരാത്രി മുതല്‍; ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി(Auto-Taxi) തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും(Strike). ഓട്ടോ-ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്കുന്നത്. സമരക്കാരുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. രാവിലെ പത്തിന് സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് യോഗം.

ഇന്ധന വിലയ്ക്കൊപ്പം അനുബന്ധ ചിലവുകളും കൂടിയതിനാല്‍ ആനുപാതികമായി ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് തൊഴിലാളികള്‍ പണിമുടക്കിന് ഒരുങ്ങുന്നത്.
ഓട്ടോ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഓട്ടോ-ടാക്സി നിരക്ക് സംസ്ഥാനത്ത് ഏറ്റവുമൊടുവില്‍ കൂട്ടിയത് 2018 ഡിസംബറിലാണ്.
What's Your Reaction?