വീണ്ടും വിക്ഷേപണം നടത്താനൊരുങ്ങി ഐഎസ്ആർഒ; എസ്എസ്എൽവിയുടെ മൂന്നാമത്തെയും അവസാനത്തെയും ഉപഗ്രഹം
വീണ്ടും വിക്ഷേപണ ദൗത്യം പ്രഖ്യാപിച്ച് ഐഎസ്ആർഒ. സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ദൗത്യം വിജയിച്ചാൽ എസ്എസ്എൽവിയെന്ന ഇന്ത്യയുടെ എറ്റവും ചെറിയ വിക്ഷേപണ വാഹനത്തിന്റെ അവസാനത്തെ പരീക്ഷണ വിക്ഷേപണമാകും ഇത്.
ഓഗസ്റ്റ് 15 ന് ഇന്ത്യൻ സമയം രാവിലെ 09.17നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. എസ്എസ്എൽവി ഡി3 വിക്ഷേപണ വാഹനത്തിൽ ഇഒഎസ് 08 ഉപഗ്രഹം ബഹിരാകാശത്തേക്ക് അയക്കുന്നതാണ് ദൗത്യം. ഭൗമ നിരീക്ഷണത്തിനുള്ള ചെറു ഉപഗ്രഹമാണ് ഇഒഎസ് 08.
എസ്എസ്എൽവിയുടെ മൂന്നാമത്തെയും അവസാനത്തെയും ഉപഗ്രഹമായ ഇഒഎസ് 08 ശ്രീഹരിക്കോട്ടയിൽ നിന്ന് മൈക്രോസാറ്റലൈറ്റ് വിക്ഷേപിക്കും. ഇത് എസ്എസ്എൽവി വികസന പദ്ധതി പൂർത്തിയാക്കുകയും ഇന്ത്യൻ വ്യവസായത്തിൻ്റെയും എൻഎസ്ഐഎലിൻ്റെയും പ്രവർത്തന ദൗത്യങ്ങൾ പ്രാപ്തമാക്കുകയും ചെയ്യുന്നവെന്നും ഐഎസ്ആർഒ അറിയിച്ചു.
What's Your Reaction?