26 വർഷത്തിനുശേഷം യമഹ ആർഎക്സ് 100 തിരികെ വരുന്നു

Yamaha RX 100 is making a comeback after 26 years | രണ്ടായിരത്തിന് മുൻപ് യുവാക്കളുടെ ഹരമായിരുന്ന യമഹ ആർഎക്സ് 100. പിന്നീട് വിപണി വിട്ട ആർഎക്‌സ് 100 വീണ്ടും വരുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 1996 മാർച്ചിലാണ് ആർഎക്സ് 100 ഇന്ത്യയിലെ നിർമ്മാണം അവസാനിപ്പിച്ചത്.

Dec 19, 2022 - 07:32
 0
26 വർഷത്തിനുശേഷം യമഹ ആർഎക്സ് 100 തിരികെ വരുന്നു

രണ്ടായിരത്തിന് മുൻപ് യുവാക്കളുടെ ഹരമായിരുന്ന യമഹ ആർഎക്സ് 100. പിന്നീട് വിപണി വിട്ട ആർഎക്‌സ് 100 വീണ്ടും വരുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 1996 മാർച്ചിലാണ് ആർഎക്സ് 100 ഇന്ത്യയിലെ നിർമ്മാണം അവസാനിപ്പിച്ചത്. യമഹ ഇന്ത്യയുടെ മേധാവി ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ബൈക്ക് തിരിച്ചെത്തുമെന്ന സൂചനകൾ നൽകിയത്.

Also Read: LML Scooters | എൽഎംഎൽ സ്കൂട്ടേഴ്സ് തിരിച്ചെത്തുന്നു; മൂന്ന് പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ ഉടൻ അവതരിപ്പിക്കും

ചെറിയ എഞ്ചിൻ ബൈക്കുകൾക്ക് ഇന്ത്യൻ വിപണിയിലുള്ള പ്രാധാന്യം മനസിലാക്കിയായിരുന്നു എസ്‌കോർട്‌സ് യമഹ വിപണി പിടിക്കാനെത്തിയത്. എസ്‌കോർട്‌സ് യമഹ പുറത്തിറക്കിയ ആർഎക്‌സ് 100 പെട്ടെന്നു തന്നെ ഹിറ്റായി മാറി. ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത്, ഇന്ത്യയിൽ അസംബിൾ ചെയ്തായിരുന്നു ആദ്യകാലത്ത് വിൽപന നടത്തിയിരുന്നത്.

മലിനീകരണനിയന്ത്രണ നിയമങ്ങൾ കർശനമാക്കിയതാണ് ടൂ സ്‌ട്രോക്ക് എഞ്ചിനുള്ള ആർഎക്‌സ് മോഡലുകൾക്ക് തിരിച്ചടിയായത്. ഇതേ തുടർന്ന് 1996 മാർച്ചിൽ ആർഎക്‌സ് 100 ന്റെ ഉൽപാദനം യമഹ അവസാനിപ്പിക്കുകയായിരുന്നു. വിപണിയിൽ നിന്ന് പിൻവാങ്ങി 26 വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്ന് ആർഎക്സ് 100 ന് ആരാധകർ ഏറെയാണ്.

ആർഎക്സ് 100 ന്റെ പെർഫോമൻസ്, സൗണ്ട്, ഡിസൈൻ, യമഹ വിശ്വാസ്യത എന്നിവയായിരുന്നു ആർഎക്സ് 100ന്റെ പ്ലസ് പോയിന്റ്. ആർഎക്സ് എന്ന ബ്രാൻഡ് തിരിച്ചു കൊണ്ടുവരുമ്പോൾ ഐതിഹാസിക മോഡലിന് ഉതകും വിധമായിരിക്കണം ഡിസൈൻ. നൂറ് സിസി എൻജിന് പകരം ശേഷി കൂടിയ എഞ്ചിനായിരിക്കും പുതിയ ബൈക്കിൽ- യമഹ ഇന്ത്യ മേധാവി പറയുന്നു.

Also Read: Iconic Vintage Bikes of India

What's Your Reaction?

like

dislike

love

funny

angry

sad

wow