ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍
ഏഴു പോയിന്റുമായി പ്രീ ക്വാര്‍ട്ടറിലെത്തിയ ബ്രസീലിന് ഇനി എതിരാളികള്‍ മെക്‌സിക്കോ. ഗ്രൂപ്പ് ഇയില്‍ നിന്ന് ചാമ്പ്യന്‍മാരായ ബ്രസീലിന് ഏഴു പോയിന്റാണുള്ളത്. രണ്ട് ജയവും ഒരു സമനിലയും അക്കൗണ്ടില്‍.
ഏഴു പോയിന്റുമായി പ്രീ ക്വാര്‍ട്ടറിലെത്തിയ ബ്രസീലിന് ഇനി എതിരാളികള്‍ മെക്‌സിക്കോ. ഗ്രൂപ്പ് ഇയില്‍ നിന്ന് ചാമ്പ്യന്‍മാരായ ബ്രസീലിന് ഏഴു പോയിന്റാണുള്ളത്. രണ്ട് ജയവും ഒരു സമനിലയും അക്കൗണ്ടില്‍. അതേസമയം ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരാണ് മെക്‌സിക്കോ. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ടു വിജയവും ഒരു തോല്‍വിയുമായി ആറു പോയിന്റാണ് മെക്‌സിക്കോയുടെ സമ്പാദ്യം. ബ്രസീലും മെക്‌സിക്കോയും തമ്മിലുള്ള പ്രീ ക്വാര്‍ട്ടര്‍ തിങ്കളാഴ്ച്ച വൈകുന്നേരം 7.30നാണ്.
അതേസമയം ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ മെക്‌സിക്കോയെ തോല്‍പ്പിച്ച് ചാമ്പ്യന്‍മാരായ സ്വീഡന് എതിരാളികള്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ്. മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു തോല്‍വിയുമായി ആറു പോയിന്റാണ് സ്വീഡനുള്ളത്. സ്വിറ്റ്‌സര്‍ലന്‍ഡ് ഒരൊറ്റ മത്സരത്തില്‍ മാത്രമാണ് വിജയിച്ചത്. രണ്ട് സമനിലയും നേടി. ഇതോടെ അവര്‍ക്ക് അഞ്ച് പോയിന്റായി. സ്വിറ്റ്‌സര്‍ലന്‍ഡും സ്വീഡനും തമ്മിലുള്ള പ്രീ ക്വാര്‍ട്ടര്‍ ചൊവ്വാഴ്ച്ച വൈകുന്നേരം 7.30-നാണ്.
ഗ്രൂപ്പ് എഫില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. സ്വീഡനെ തോല്‍പ്പിച്ചെങ്കിലും മെക്‌സിക്കോയോടും ദക്ഷിണ കൊറിയോടുമേറ്റ തോല്‍വി അവരെ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരാക്കി. മൂന്ന് പോയിന്റാണ് ജര്‍മനിയുടെ സമ്പാദ്യം. അതേ പോയിന്റാണെങ്കിലും ഗോള്‍ശരാശരിയില്‍ ദക്ഷിണ കൊറിയ ഗ്രൂപ്പില്‍ ജര്‍മനിക്ക് മുന്നിലെത്തി. ഗ്രൂപ്പ് ഇയില്‍ ഒരു വിജയം നേടിയെങ്കിലും സെര്‍ബിയ പുറത്തായി. ഒപ്പം ഒരു സമനില മാത്രമുള്ള കോസ്റ്ററിക്കയും പ്രീ ക്വാര്‍ട്ടര്‍ കണ്ടില്ല.
What's Your Reaction?