ദക്ഷിണകൊറിയയോട് ദയനീയമായി തോറ്റ് ജർമനി

21ാം ലോകകപ്പിൽ മാത്രമല്ല, 21ാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയുടെ നായകരായി ഏഷ്യൻ പ്രതിനിധികൾ. നിരന്തരം തീ വർഷിച്ച ജർമൻ ബോംബറുകൾക്ക് മുന്നിൽ കാലുറച്ച്, ശിരസ്സുയർത്തി കൊറിയക്കാർ അതിഗംഭീരമായി പൊരുതി.

Jun 28, 2018 - 21:44
 0
ദക്ഷിണകൊറിയയോട് ദയനീയമായി തോറ്റ് ജർമനി
ഇരുട്ടുവീണ ആകാശത്തേക്ക് നെഞ്ചുവിരിച്ചു നടന്ന കൊറിയക്കാർ താരാപഥത്തിലെ തിളക്കമുള്ള ജർമനിയെ പറിച്ച് മണ്ണിലേക്കെറിഞ്ഞു. 21ാം ലോകകപ്പിൽ മാത്രമല്ല, 21ാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയുടെ നായകരായി ഏഷ്യൻ പ്രതിനിധികൾ. നിരന്തരം തീ വർഷിച്ച ജർമൻ ബോംബറുകൾക്ക് മുന്നിൽ കാലുറച്ച്, ശിരസ്സുയർത്തി കൊറിയക്കാർ അതിഗംഭീരമായി പൊരുതി. ലോകചാമ്പ്യൻമാരെ അപമാനത്തിന്റെ ആഴങ്ങളിലേക്കു ചുഴറ്റിയെറിഞ്ഞ ദക്ഷിണകൊറിയക്കാർ ഫുട്ബോൾചരിത്രത്തിൽ പുതിയ വീരേതിഹാസം എഴുതിച്ചേർത്തു. MCDonalds CPS IN ജർമനിയെ 90 മിനിറ്റും ഗോളടിക്കാതെ പിടിച്ചുനിർത്തിയ ഏഷ്യയുടെ ചുണക്കുട്ടികൾ പരിക്കുസമയത്ത് അടിച്ചുകയറ്റി യ രണ്ടു ഗോളുകൾ ജർമനിയുടെ നെഞ്ചുകീറി കടന്നുപോയി. ഫൈനൽവിസിൽ മുഴങ്ങിയപ്പോൾ കൊറിയൻജനതയ്ക്ക് ഇനിയുള്ളകാലം മുഴുവൻ പാടിനടക്കാനൊരു വീരഗാഥ പിറന്നു. പേരിനും പെരുമയ്ക്കുമല്ല, അവസാനനിമിഷംവരെ പോരാടുന്നവനു സ്വന്തമാണ് വിജയമെന്ന മഹത്തായ ജീവിതപാഠം ഇവിടെ തെളിഞ്ഞു. പതിറ്റാണ്ടിലേറെയായി ലോകഫുട്ബോളിന്റെ അത്യുന്നതങ്ങളിൽ വിരാജിക്കുന്ന സമ്പൂർണ ഫുട്ബോളിന്റെ ആചാര്യന്മാർ നിലംപതിച്ച രംഗം അതിദയനീയം. കളിയുടെ ബാലപാഠംപോലും മറന്ന മട്ടിൽ കളിച്ച കൈസർ ബെക്കൻബോവറുടെ പിൻമുറക്കാർ തോൽവി ഇരന്നുവാങ്ങിയതാണ്. കൊറിയക്കെതിരെ കളിയുടെ സമസ്തമേഖലയിലും അവർ പരാജയപ്പെട്ടു. ഏതു സമ്മർദ്ദത്തിലും കുലുങ്ങാതിരിക്കുന്ന പാരമ്പര്യം എങ്ങോ മറന്നുവച്ചാണ് ജർമൻകാർ കസാനിലെ കളിമുറ്റത്തിറങ്ങിയത്. മധ്യനിരയിൽ യന്ത്രംപോലെ കൃത്യതയുള്ള കാലുകൾ കണ്ടതേയില്ല. സ്വീഡനെതിരെ ക്രൂസെന്നപോലെ ഒരു രക്ഷകൻ അവതരിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ജർമനിയുടെ മുഴുവൻ ദൗർബല്യങ്ങളും ലോകത്തിനു കാട്ടിക്കൊടുത്തു കൊറിയ ചടുലവേഗത്തിൽ കുറിച്ച ഗോളുകൾ. കൊറിയയുടെ പ്രതിരോധത്തിനാണ് മുഴുവൻ മാർക്കും. പ്രതിരോധത്തിന്റെ ഭദ്രതയിൽ എതിരാളികളെ പൂട്ടിയെന്ന് ഉറപ്പായപ്പോൾ മുന്നേറ്റവും ആവേശത്തിലായി. വിജയഗോളിനായി ജർമനി കയറിക്കളിച്ചപ്പോൾ കിട്ടിയ ഒഴിഞ്ഞ എതിർപ്പാളയത്തിലേക്ക് കൊറിയക്കാർ നെഞ്ചുവിരിച്ച് കടന്നുകയറി. തക്കസമയത്ത് നിറയൊഴിച്ചു. ഒന്നു ഞരങ്ങാൻ പോലുമായില്ല നാസിപ്പടയ്ക്ക്. MCDonalds CPS IN കഴിഞ്ഞ കളിയിൽനിന്ന് അഞ്ചു മാറ്റത്തിന് പരിശീലകൻ ജോക്വിം ലോ തീരുമാനിച്ചത് പലരെയും അത്ഭുതപ്പെടുത്തി. തോമസ് മുള്ളർ, ജൂലിയൻ ഡ്രാക്സലർ, അന്റോണിയോ റുഡിഗർ, റൂഡി എന്നിവരില്ലാതെയാണ് ജർമനി ഇറങ്ങിയത്. പകരം മെസ്യൂട് ഓസിൽ, സമി ഖെദീര, മാറ്റ് ഹുമ്മൽസ്, ഗോരട്സ്ക, നിക്കൊളാസ് സുളെ എന്നിവർ. ആദ്യ രണ്ടുകളിയും കൈവിട്ടെങ്കിലും അടുത്തഘട്ടത്തിലേക്കു കടക്കാനുള്ള നേരിയസാധ്യത തുറന്നുകിട്ടാൻ ഒരുജയം കൊറിയ ആഗ്രഹിച്ചിരുന്നു. നാലു മാറ്റം വരുത്തിയാണ് പരിശീലകൻ ഷിൻ ടായെ യോങ് ടീമിനെ കളത്തിലിറക്കിയത്. കൊറിയ അങ്ങനെയൊന്നും വിട്ടുകൊടുക്കാൻ ഒരുക്കമല്ലെന്ന് കളിതുടങ്ങിയപ്പോൾത്തന്നെ വ്യക്തമായി. നന്നായി പന്തു തട്ടിനീക്കിയ അവർ ഭയത്തിന്റെ തരിപോലും കാണിച്ചില്ല. പകരം, പൊരുതാനുറച്ചുവന്ന പോരാളിയുടെ വീര്യമായിരുന്നു ഓരോ കൊറിയൻകളിക്കാരന്റെയും മുഖത്ത്. പ്രതിരോധം മറക്കാതെ ജർമനിയെപ്പോലൊരു എതിരാളിയെ എങ്ങനെ നേരിടണമെന്ന്് അവർ കൃത്യമായ ഗൃഹപാഠം ചെയ്തിരുന്നു. കൊറിയക്കാർ ജർമൻനീക്കങ്ങളുടെ മുനകൾ ഒന്നൊന്നായി ഒടിച്ചുമടക്കുന്ന കാഴ്ച മനോഹരമായിരുന്നു. പെനൽറ്റി ബോക്സിലെ ഈ പ്രതിരോധക്കാഴ്ചകളിൽ കൃത്യതയും മാന്യതയും ഒരുപോലെ സമ്മേളിച്ചു. കരുത്തിൽ താരതമ്യമില്ലാത്ത എതിരാളിയോട് അവർ കൈയാങ്കളിക്ക് നിന്നതേയില്ല. നിതാന്ത ജാഗ്രതയും വിട്ടുകൊടുക്കില്ലെന്ന ഉറച്ച മനോഭാവവും കരുത്താക്കി. അവസാന വിസിൽ മുഴങ്ങുംവരെ കടുകിട വ്യതിചലിച്ചില്ല. കളിയുടെ തുടക്കത്തിൽ ജർമനിയുടെ പന്തുതട്ടൽ കണ്ടപ്പോൾത്തന്നെ പന്തികേടു തോന്നി. കഴിഞ്ഞ കളിയിൽ മാറ്റിനിർത്തിയ ഓസിലിനും ഖെദീരയ്ക്കും ഒരുമാറ്റവും ഉണ്ടായിരുന്നില്ല. ക്രൂസ് പതിവ് ഫോമിലായിരുന്നില്ല. അയാളുടെ ഒറ്റയാൻശ്രമങ്ങൾ പോസ്റ്റിൽനിന്ന് അകന്നുപോയി. സ്വീഡനെതിരെ ആലസ്യം വിട്ടുണർന്നവർ പിന്നെയും മയക്കത്തിലായ മട്ട്. ഗോളടിക്കാൻ ഏൽപ്പിച്ചവർക്ക് സ്വന്തം ചുമതലയെന്തെന്നുപോലും തിരിച്ചറിയാനായില്ല. ഒത്തിണക്കത്തിന്റെ തരിമ്പുമുണ്ടായില്ല. ജർമനിയുടെ അലസത തിരിച്ചറിഞ്ഞ കൊറിയ രണ്ടും കൽപ്പിച്ച് മുന്നോട്ടുകയറി. ജർമനി തുറന്ന അവസരങ്ങൾ കിട്ടാതെ നട്ടംതിരിഞ്ഞപ്പോൾ കൊറിയ പലതവണ ഗോളിനടുത്തെത്തി. പരിചയസമ്പന്നനായ ഹുമ്മൽസിന്റെ മിടുക്കാണ് അവരെ തടഞ്ഞത്. കളി അരമണിക്കൂർ പിന്നിട്ടിട്ടും ജർമനി ജർമനിയായില്ല. പന്ത് കൂടുതൽസമയം കാലിൽ സൂക്ഷിച്ചിട്ടും ഗോളിലേക്ക് വഴികാണാതെ വലഞ്ഞു. രണ്ടാം പകുതിയിലും കളിഗതിക്ക് മാറ്റമൊന്നും ഉണ്ടായില്ല. കൊറിയക്കെതിരെ മറുതന്ത്രമൊന്നും പറഞ്ഞുകൊടുക്കാൻ ലോയ്ക്ക് സാധിച്ചില്ല. ഖെദീരയ്ക്കുപകരം മരിയോ ഗോമസും ഗോരട്സ്കയ്ക്കുപകരം തോമസ് മുള്ളറും വന്നിട്ടും ജർമനിക്ക് ഗോളിലേക്കു തൊടുക്കാനായില്ല

What's Your Reaction?

like

dislike

love

funny

angry

sad

wow