ഭാരത് ജോഡോ യാത്രയ്ക്ക് കർണാടകയിൽ വരവേൽപ് - Bharat Jodo Yatra in Karnataka
ഏഴു മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന കർണാടകയിൽ പ്രവേശിച്ച രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഉത്സവാന്തരീക്ഷത്തിൽ മുന്നോട്ട്. ഗുണ്ടൽപേട്ട് ഊട്ടി–കോഴിക്കോട് ജംക്‌ഷനിലെ അംബേദ്കർ ഭവനു മുന്നിൽ പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറിനും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്ക്കുമൊപ്പം രാഹുൽ പെരുമ്പറ കൊട്ടിയതോടെ പര്യടനം തുടങ്ങി.

ഏഴു മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന കർണാടകയിൽ പ്രവേശിച്ച രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഉത്സവാന്തരീക്ഷത്തിൽ മുന്നോട്ട്. ഗുണ്ടൽപേട്ട് ഊട്ടി–കോഴിക്കോട് ജംക്‌ഷനിലെ അംബേദ്കർ ഭവനു മുന്നിൽ പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറിനും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്ക്കുമൊപ്പം രാഹുൽ പെരുമ്പറ കൊട്ടിയതോടെ പര്യടനം തുടങ്ങി. പാർലമെന്റിലും മാധ്യമങ്ങളിലും രാജ്യത്തെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം കേന്ദ്രം കൊട്ടിയടയ്ക്കുമ്പോൾ, ജനങ്ങളിലെത്താൻ ഈ യാത്ര മാത്രമേ മുന്നിലുള്ളൂ എന്നും ആർക്കും തടയാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കർഷകരും പ്രത്യേക സ്വീകരണം ഒരുക്കി. ദലിത് എഴുത്തുകാരൻ ദേവന്നൂരു മഹാദേവ രാഹുലിന് പുസ്തകം സമർപ്പിച്ചു. കോവിഡ് ചികിത്സയ്ക്കിടെ ഓക്സിജൻ കിട്ടാതെ മരിച്ചവരുടെ ബന്ധുക്കളുമായും സോളിഗ ഗോത്ര സമുദായക്കാരുമായും രാഹുൽ കൂടിക്കാഴ്ച നടത്തി. കർണാടകയിൽ 21 ദിവസമാണു യാത്ര.
What's Your Reaction?






