റേഞ്ച് 315 കിമീ, വില 8.49 ലക്ഷം മുതൽ; ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറായി ടിയാഗോ എത്തി

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമെന്ന ഖ്യാതിയുമായി ടാറ്റ ടിയാഗോ വിപണിയിലെത്തി. 8.49 ലക്ഷമാണ് ടിയാഗോ ഇവിയുടെ അടിസ്ഥാന മോഡലിന്റെ വില. 11.79 ലക്ഷമാണ് ഉയർന്ന വകഭേദത്തിന്റെ വില. 19.2 kWH, 24 kWH എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഒാപ്ഷനുകളിൽ വാഹനം ലഭ്യമാണ്. 24kWH ബാറ്ററി ഉപയോഗിക്കുന്ന

Sep 28, 2022 - 16:20
Sep 28, 2022 - 22:58
 0
റേഞ്ച് 315 കിമീ, വില 8.49 ലക്ഷം മുതൽ; ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറായി ടിയാഗോ എത്തി

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമെന്ന ഖ്യാതിയുമായി ടാറ്റ ടിയാഗോ വിപണിയിലെത്തി. 8.49 ലക്ഷമാണ് ടിയാഗോ ഇവിയുടെ അടിസ്ഥാന മോഡലിന്റെ വില. 11.79 ലക്ഷമാണ് ഉയർന്ന വകഭേദത്തിന്റെ വില.

19.2 kWH, 24 kWH എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഒാപ്ഷനുകളിൽ വാഹനം ലഭ്യമാണ്. 24kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റർ റേഞ്ചും 19.2 kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 250 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. 3.3 kW എസി, 7.2 കെവിഎസി എന്നിങ്ങനെ രണ്ടു ചാർജിങ് ഒാപ്ഷനുകളും വാഹനത്തിനുണ്ട്. 19.2 kW ബാറ്ററി പാക്ക് വാഹനത്തിന് 3.3 കെവിഎസി ചാർജിങ് ഒാപ്ഷൻ മാത്രമേ ലഭിക്കൂ. ഏഴ് വിവിധ മോഡലുകളിലാണ് വാഹനം ലഭ്യമാകുന്നത്. 8.49 ലക്ഷത്തിൽ തുടങ്ങി 11.79 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ വില.

നീണ്ട  പരിശ്രമത്തിനൊടുവിൽ അവർ  അത് സാധിച്ചു. ലോകത്തിലെ  ഏറ്റവും  ഉയരം കൂടിയ മോട്ടോറബിൾ റോഡിൽ ബസുമായി മലയാളികൾ.

ടാറ്റയുടെ സിപ്രോൺ ടെക്നോളജിയാണ് ടിയാഗോയുടെയും അടിസ്ഥാനം. രണ്ട് ഡ്രൈവ് മോഡുകളും വാഹനത്തിലുണ്ട്. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത്തിൽ എത്താൻ 5.7 സെക്കൻഡ് മാത്രം മതി. 24kW ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഡിസി ഫാസ്റ്റ് ചാർജിങ് ഉപയോഗിച്ച് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ വെറും 57 മിനിറ്റ് മാത്രം മതി. ബാറ്ററിക്കും മോട്ടറിനും ടാറ്റ 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്ററാണ് വാറണ്ടി നൽകുന്നത്. 8 സ്പീക്കർ ഹർമൻ സൗണ്ട് സിസ്റ്റം റെയിൻ സെൻസറിങ് വൈപ്പർ കണക്ടഡ് കാർ ടെക്നോളജി എന്നിവ വാഹനത്തിൽ ഉണ്ട്.

ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേർക്ക് പേർക്ക് ആയിരിക്കും ഈ വിലയ്ക്ക് വാഹനം ലഭിക്കുക. 2000 വാഹനങ്ങൾ നിലവിലെ ടാറ്റ ഇലക്ട്രിക് കാറുകളുടെ ഉപഭോക്താക്കൾക്കായി കമ്പനി മാറ്റിവെച്ചിട്ടുണ്ട്. ഒക്ടോബർ 10 മുതൽ വാഹനം ബുക്ക് ചെയ്ത് തുടങ്ങാം. 2023 ജനുവരി ജനുവരി മുതൽ വാഹനം ലഭ്യമായി തുടങ്ങും.

English Summary: The Tiago is also the most affordable EV that you can buy in the Indian market today.

What's Your Reaction?

like

dislike

love

funny

angry

sad

wow