രാഹുല്‍ ഗാന്ധിയുടെ പിതൃത്വത്തെ ചോദ്യം ചെയ്തുള്ള ഡിഎന്‍എ പരമാര്‍ശം; കോടതി കടുപ്പിച്ചപ്പോള്‍ പൊലീസ് നടപടി; പിവി അന്‍വറിനെതിരെ കേസെടുത്തു

Apr 27, 2024 - 16:37
 0
രാഹുല്‍ ഗാന്ധിയുടെ പിതൃത്വത്തെ ചോദ്യം ചെയ്തുള്ള ഡിഎന്‍എ പരമാര്‍ശം; കോടതി കടുപ്പിച്ചപ്പോള്‍ പൊലീസ് നടപടി; പിവി അന്‍വറിനെതിരെ കേസെടുത്തു

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തു. നാട്ടുകല്‍ പൊലീസാണ് പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തത്. പാലക്കാട്ടെ എടത്തനാട്ടുകാരയിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് അന്‍വറിന്റെ വിവാദമായ ഡിഎന്‍എ പരാമര്‍ശമുണ്ടായത്. രാഹുല്‍ ഗാന്ധി നെഹ്‌റു കുടുംബാംഗമാണോ എന്നറിയാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നായിരുന്നു അന്‍വറിന്റെ പരാമര്‍ശം. 

എറണാകുളം സ്വദേശിയായ അഡ്വ. എം. ബൈജു നോയല്‍ മണ്ണാര്‍ക്കാട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ സ്വകാര്യ ഹര്‍ജി പരിഗണിച്ച കോടതി നിര്‍ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. 153 എ(1) വകുപ്പ്, ജനപ്രാധിനിത്യ നിയമ വകുപ്പ് 125 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow