മതം പറഞ്ഞ് വോട്ട് തേടി; സമൂഹമാധ്യമത്തിലൂടെ വീഡിയോ പ്രചരിപ്പിച്ചു; കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍
കര്‍ണാടകയില്‍ മതം പറഞ്ഞ് വോട്ട് തേടിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗളൂരു സൗത്തിലെ എംപിയായ തേജസ്വി സൂര്യക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
ബംഗളൂരുവിലെ ജയനഗര്‍ പോലീസ് സ്റ്റേഷനിലാണ് തേജസ്വി സൂര്യക്കെതിരായ കേസ് രജിസ്റ്റര്‍ചെയ്തത്. തേജസ്വി സൂര്യ മതം പറഞ്ഞ് വോട്ട് ചോദിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്‌തെന്ന് കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പ്രതികരിച്ചു.
ആകെ 28 ലോക്‌സഭാ സീറ്റുകളാണ് കര്‍ണാടകയിലുള്ളത്. ഇതില്‍ ബംഗളൂരു സൗത്ത് ഉള്‍പ്പെടെ 14 സീറ്റുകളില്‍ ഇന്ന് വോട്ടെടുപ്പ് നടന്നു. ബാക്കിയുള്ള 14 സീറ്റുകളില്‍ മെയ് ഏഴിനാണ് വോട്ടെടുപ്പ്. 2019ല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദിനെ 3.30 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പിച്ചാണ് സൂര്യ ആദ്യമായി പാര്‍ലമെന്റിലെത്തിയത്.
What's Your Reaction?