Operation Kaveri: ഓപ്പറേഷൻ കാവേരി: മലയാളികളെ ബെംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു
Operation Kaveri: യെല്ലോ ഫീവർ പ്രതിരോധ വാക്‌സിൻ കാർഡ് ഇല്ലാത്തതിനെ തുടർന്നാണിത്. ഇവരെ പുറത്തു വിടില്ലെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.
സുഡാനിൽ നിന്നും ഓപ്പറേഷൻ കാവേരി വഴി ബംഗളൂരുവിൽ എത്തിയ 25 മലയാളികളെ വിമാനത്താവളത്തിൽ തടഞ്ഞു വെച്ചു. യെല്ലോ ഫീവർ പ്രതിരോധ വാക്‌സിൻ കാർഡ് ഇല്ലാത്തതിനെ തുടർന്നാണിത്. ഇവരെ പുറത്തു വിടില്ലെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. വാക്‌സിൻ എടുക്കാത്തവർ അഞ്ച് ദിവസം സ്വന്തം ചെലവിൽ ക്വാറന്റീനിൽ പോകണം.
ജീവനം കൊണ്ട് നാട്ടിലേക്ക് തിരികെ എത്തിയ തങ്ങൾക്ക് ബംഗളൂരുവിലെ ക്വാറന്റീൻ ചെവല് കൂടി താങ്ങാൻ ശേഷിയില്ലെന്ന് യാത്രക്കാർ പറയുന്നു. 362 പേരുമായാണ് ജിദ്ദയിൽ നിന്നുള്ള വിമാനം ബെംഗളൂരുവിലെത്തിയത്. ഇതിൽ 20 പേർ മലയാളികളാണ്.
സുഡാനിൽനിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ഓപ്പറേഷൻ കാവേരി ഊർജിതമായി തുടരുന്നു. 392 പേരുമായി മൂന്നാംവിമാനവും ജിദ്ദയിൽനിന്ന് ഡൽഹിയിലെത്തിയിരുന്നു.
What's Your Reaction?