IPL 2023: മൊഹാലിയിൽ ലക്‌നൗ; റെക്കോർഡ് സ്‌കോറുമായി എൽഎസ്‌ജി (LSG)
IPL 2023: 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 257 റൺസാണ് ലക്‌നൗ സ്‌കോർ ബോർഡിൽ ചേർത്തത്.
മൊഹാലി ക്രിക്കറ്റ് സ്‌റ്റേഡിയത്തിനെ പൂരപ്പറമ്പാക്കി ലക്‌നൗ സൂപ്പർ ജയന്റ്സ്. ആതിഥേയരായ പഞ്ചാബിനെതിരെ ക്യാപ്റ്റൻ കെഎൽ രാഹുലൊഴികെ വന്നവനും പോയവനും ബൗളർമാരെ തല്ലി വിട്ടപ്പോൾ പിറന്നത് ഐപിഎല്ലിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടലാണ്. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 257 റൺസാണ് ലക്‌നൗ സ്‌കോർ ബോർഡിൽ ചേർത്തത്.
നാലാം ഓവറിൽ 9 പന്തിൽ 12 റൺസെടുത്ത കെഎൽ രാഹുൽ പുറത്തായ ശേഷം അവർക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ലക്‌നൗവിന് വേണ്ടി കൈൽ മയേഴ്‌സും മർക്കസ് സ്‌റ്റോയ്‌നിസും അർധ സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ചു. ആയുഷ് ബദോനി, നിക്കോളാസ് പൂരാൻ എന്നിവരും ലക്‌നൗവിന് വേണ്ടി തിളങ്ങി
What's Your Reaction?