ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയ്ക്കവസാനമാകുന്നു; ഫാസ്റ്റ് എക്‌സ് ട്രെയിലര്‍ പുറത്ത്

ഹോളിവുഡ് : ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചലച്ചിത്ര പരമ്പരയിലെ പത്താമത്തെ ചിത്രമായ ഫാസ്റ്റ് എക്സിന്റെ ട്രെയിലർ പുറത്തിറങ്ങി. ആഗോള ബോക്സ് ഓഫീസിലെ ഏറ്റവും ജനപ്രിയ ഫ്രാഞ്ചൈസികളിലൊന്നിന്‍റെ ക്ലൈമാക്സിന്‍റെ തുടക്കമാണിതെന്ന് അണിയറക്കാര്‍ പറഞ്ഞു. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ അവസാനം രണ്ട് ഭാഗങ്ങളിലായിരിക്കും. ഫാസ്റ്റ് എക്സ് ഇവയിൽ ആദ്യത്തേതാണ്. 20 വർഷം മുമ്പ് ആരംഭിച്ച ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരീസിലെ ഒട്ടുമിക്ക പ്രധാന കഥാപാത്രങ്ങളും ഫാസ്റ്റ് എക്‌സില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നിരവധി ആവേശകരമായ ദൗത്യങ്ങളിലൂടെ അസാധ്യമായ പ്രതിബന്ധങ്ങളെ മറികടക്കുന്ന വിൻ ഡീസൽ അവതരിപ്പിക്കുന്ന ഡോം ടോറെറ്റോയും കുടുംബവും പുതിയ ചിത്രത്തിൽ പഴയ പ്രതികാരവുമായി വരുന്ന ശക്തനായ വില്ലനെ നേരിടുമെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. ജേസൺ മോമോവയാണ് ഡാന്‍റെ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  ക്ലാഷ് ഓഫ് ദി ടൈറ്റൻസ്, ദി ഇൻക്രെഡിബിൾ ഹൾക്ക് എന്നീ ചിത്രങ്ങളുടെ സംവിധായകനായ ലൂയിസ് ലെറ്റേറിയറാണ് ഫാസ്റ്റ് എക്സ് സംവിധാനം ചെയ്യുന്നത്. മിഷേൽ റോഡ്രിഗസ്, ടൈറീസ് ഗിബ്സൺ, ക്രിസ് ബ്രിഡ്ജസ്, നതാലി ഇമ്മാനുവൽ, ജോർദാന ബ്രൂസ്റ്റർ, സുങ് കാങ്, ജേസൺ സ്റ്റാതം, ജോൺ ഈസ്റ്റ് വുഡ്, സ്കോട്ട് ഈസ്റ്റ് വുഡ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഓസ്കാർ ജേതാക്കളായ ഹെലൻ മിറൻ, ചാർലിസ് തെറോൺ എന്നിവരും ചിത്രത്തിലുണ്ട്. 

Feb 11, 2023 - 16:23
 0

What's Your Reaction?

like

dislike

love

funny

angry

sad

wow