റാസല്‍ഖൈമയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു

റാസല്‍ഖൈമ: റാസല്‍ഖൈമയിലെ ഖറാന്‍ റോഡില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് പാലക്കാട് ഒറ്റപ്പാലത്തെ പ്രവീണിന്റെ ഭാര്യ ദിവ്യാ പ്രവീണ്‍(25) മരിച്ചത്. കാസര്‍ഗോഡ് നീലേശ്വരം പട്ടേന തുയ്യത്ത് ഇല്ലത്ത് ശങ്കരന്‍ ഭട്ടതിരിയുടെയും ജലജയുടെയും മകളാണ് ദിവ്യ

Jan 1, 2019 - 01:42
 0

റാസല്‍ഖൈമ: റാസല്‍ഖൈമയിലെ ഖറാന്‍ റോഡില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് പാലക്കാട് ഒറ്റപ്പാലത്തെ പ്രവീണിന്റെ ഭാര്യ ദിവ്യാ പ്രവീണ്‍(25) മരിച്ചത്. കാസര്‍ഗോഡ് നീലേശ്വരം പട്ടേന തുയ്യത്ത് ഇല്ലത്ത് ശങ്കരന്‍ ഭട്ടതിരിയുടെയും ജലജയുടെയും മകളാണ് ദിവ്യ.

ഷാര്‍ജയില്‍ കുടുംബ സംഗമം കഴിഞ്ഞ് വരുന്ന വഴിയായിരുന്നു അപകടം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടു കൂടിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനം വൈദ്യുത തൂണില്‍ ഇടിക്കുകയായിരുന്നു. മൂന്നു വര്‍ഷമായി യുഎയില്‍ താമതിക്കുന്ന ഇവരുടെ കുടുംബം ആറുമാസമായി റാസല്‍ഖൈമയിലാണ്. 
 

What's Your Reaction?

like

dislike

love

funny

angry

sad

wow