വിഷമില്ലാത്ത മത്സ്യം ഭക്ഷിച്ച് കുടുംബത്തിന്റെ ആരോഗ്യം വിണ്ടെടുക്കാം.
മണ്ണും പണവും ഉള്ളവർക്കെ മത്സ്യകൃഷി പദ്ധതികളുള്ളു . ശുദ്ധ മത്സ്യം ഭക്ഷിക്കാം എന്ന് കരുതി അടുക്കള തോട്ടത്തിൽ സിമന്റ് ടാങ്കിലോ പടു താ കുളം നിർമ്മിച്ചോ മീൻകൃഷി ചെയ്യാം എന്ന് കരുതിയാൽ പദ്ധതികളെല്ലാം ലക്ഷങ്ങൾ മുതൽ മുടക്കി അക്വോപോണിക്സ് ചെയ്യുന്നവർക്ക് മാത്രം.
മണ്ണും പണവും ഉള്ളവർക്കെ മത്സ്യകൃഷി പദ്ധതികളുള്ളു . ശുദ്ധ മത്സ്യം ഭക്ഷിക്കാം എന്ന് കരുതി അടുക്കള തോട്ടത്തിൽ സിമന്റ് ടാങ്കിലോ പടു താ കുളം നിർമ്മിച്ചോ മീൻകൃഷി ചെയ്യാം എന്ന് കരുതിയാൽ പദ്ധതികളെല്ലാം ലക്ഷങ്ങൾ മുതൽ മുടക്കി അക്വോപോണിക്സ് ചെയ്യുന്നവർക്ക് മാത്രം. വിട്ടുമുറ്റത്ത് ഇതുപോലെ ഒരു പടുതാകുളം നിർമ്മിച്ച് മീൻ വളർത്തിയാൽ എന്നും വിഷമില്ലാത്ത മത്സ്യം ഭക്ഷിക്കാം .കുളത്തിന്റെ ആഴം ഒരു മിററർ മുതൽ 1 1/2 മിററർ വരെയും വിതിയെക്കാൾ നിളം കുളത്തിന് ഉണ്ടായിരിക്കണം.
വെള്ളത്തിന്റെ അമ്ല - ക്ഷാരത്വവ്യതിയാനം തുല്യമായി നിലനിർത്താൻ ഈ കുളത്തിൽ ഞാൻ പച്ച കക്ക മുകൾ ഭാഗത്തെ കറുത്ത ലെയർ പോയത് ആണ് നിക്ഷേപിച്ചിരിക്കുന്നത് അതുകൊണ്ടു മത്സ്യങ്ങൾക്ക് ഫംഗ്സ് രോഗം പിടിപെടാതെ കഴിക്കാം .മീനിന്റെ ഭാരത്തിന്റെ 3% മുതൽ 5% വരെ മീൻ തീറ്റ ഭക്ഷണമായി നൽകാം അസോളയും ചിനിയിലയും ചേമ്പ് ഇലയും ഭക്ഷണത്തിൽ ഉൾ പ്പെടുത്താം. പ്രാണവായുവിന് കം പ്രസ്സർ ,ഡിഫൂഷൻ ഇവയിൽ ഒന്നു ഉപയോഗിച്ചു വായു സംക്രമണം നടത്താം. കുളത്തിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ മത്സ്യ - കാഷ്ടം, ഭക്ഷ്യ അവശിഷ്ടം മാലിന്യങ്ങൾ ഇവ ചേർന്ന ഉപദ്രവകാരികളായ വാതകങ്ങൾ - അമോണിയ ,കാർബൺ ഡൈ ഓക്സൈഡ് സൾഫർ - ഡയോകസൈഡ് എന്നിവ ഇടയ്ക്കിടയ്ക്ക് ഹോസ് ഉപയോഗിച്ച് നീക്കം ചെയ്യണം. 6 - 8 മാസം കഴിഞ്ഞ 'ഒരുമിച്ച് വിളവെടുക്കാമെങ്കിലും നിത്യേനയുള്ള വിട്ടാവശ്യത്തിനു ഉതകുവാൻ വലിയവയെ കറി വക്കാൻ പരുവമായ വയെ തിരഞ്ഞു് പിടിച്ച് എടുക്കുകയും പകരം ഇരട്ടിയോ മുന്നുരട്ടിയോ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാൽ എന്നും വിഷമില്ലാത്ത മത്സ്യം ഭക്ഷിച്ച് കുടുംബത്തിന്റെ ആരോഗ്യം വിണ്ടെടുക്കാം.
What's Your Reaction?