വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമര കേസുകള്‍ പിന്‍വലിച്ചു; വിഴിഞ്ഞത്തെ പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസ് നിലനില്‍ക്കും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിനെതിരെ 2022ല്‍ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. 199 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിരുന്നത് ഇതില്‍ ഗുരുതര സ്വഭാവമില്ലാത്ത 157 എണ്ണമാണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് . ഈ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം എടുത്തത്.
പൊലീസിനെ ആക്രമിച്ചതടക്കമുള്ള ഗൗരവസ്വഭാവമുള്ള 42 കേസുകള്‍ നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ സ്റ്റേഷന്‍ ആക്രമിച്ച കേസ് അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കില്ല.സമരത്തിന്റെ ഭാഗമായി എടുത്ത മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീന്‍ അതിരൂപത മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍, പെലീസ് സ്‌റ്റേഷന്‍ ആക്രമിച്ചതടക്കമുള്ള കേസുകള്‍ ഒഴവാക്കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്ന ഉപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസുകള്‍ നിലനിര്‍ത്തിയത്.
What's Your Reaction?