310 കിലോ ഗ്രാം ഭാരം; ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലിന് 743 കോടി രൂപ

ശ്രീലങ്കയില്‍ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലിന് 743 കോടി രൂപ(പത്തു കോടി യുഎസ് ഡോളര്‍) വാഗ്ദാനം. വിഷയത്തില്‍ സര്‍ക്കാര്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും ചുമതലയുള്ള മന്ത്രി ലോഹന്‍ രത്വാത് പറഞ്ഞു.

Jan 8, 2022 - 13:23
 0
310 കിലോ ഗ്രാം ഭാരം; ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലിന് 743 കോടി രൂപ

ശ്രീലങ്കയില്‍ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലിന് 743 കോടി രൂപ(പത്തു കോടി യുഎസ് ഡോളര്‍) വാഗ്ദാനം. വിഷയത്തില്‍ സര്‍ക്കാര്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും ചുമതലയുള്ള മന്ത്രി ലോഹന്‍ രത്വാത് പറഞ്ഞു. 'ക്യൂന്‍ ഓഫ് ഏഷ്യ' എന്നാണ് രത്‌നത്തിന് പേര് നല്‍കിയിരിക്കുന്നത്.

കണ്ടെത്തി മൂന്നുമാസത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് രത്‌നത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. 310 കിലോഗ്രാമാണ് ഭാരം. രത്‌നങ്ങളുടെ നഗരം എന്നറിയപ്പെടുന്ന രത്‌നപുരയില്‍ നിന്ന് കണ്ടെത്തിയിരുന്നു. സ്വകാര്യഭൂമിയില്‍ നിന്നായിരുന്നു കണ്ടെത്തിയിരുന്നു.

നിലവില്‍ ശ്രീലങ്കന്‍ ദേശീയ രത്‌ന ആഭരണ അതോറിറ്റിയുടെ ലാബിലാണ് സൂക്ഷിച്ചിട്ടുള്ളത്. രത്‌നത്തിന് 1486 കോടി രൂപ മൂല്യമുണ്ടെന്ന് ഫ്രഞ്ച് രത്‌ന ഗവേഷകര്‍ പറഞ്ഞിരുന്നു. ചൈന, യുഎസ് രാജ്യങ്ങളില്‍ നിന്ന് വന്‍കിട കച്ചവടക്കാര്‍ രത്‌നം സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow